ഡോ. സാംബശിവൻ വൈദ്യവും വൈദികവും തമ്മിലിണക്കിയ ഭിഷഗ്വരൻ

തിരുവനന്തപുരം: ഡോക്ടറായിരിക്കുേമ്പാഴും കര്‍മരംഗത്ത് വേദപഠനവും പൂജാദികര്‍മങ്ങളുമൊക്കെയായി കഴിയുകയായിരുന്നു ഡോ. എം. സാംബശിവൻ. മരണത്തിലേക്ക് കാൽവെക്കുേമ്പാഴും താൻ സ്പെഷലൈസ് ചെയ്ത ന്യൂറോളജിയിലും സ്വായത്തമാക്കിയ വേദകർമങ്ങളിലും വ്യാപൃതനായിരുന്നു. ആതുരസേവനം നടത്തണമെന്ന മോഹമായിരുന്നു മനസ്സിൽ. പിതാവി​െൻറ ആഗ്രഹം വേദവും പൂജയും പഠിച്ച് വേദജ്ഞാനി ആകണമെന്നായിരുന്നു. മനസ്സില്ലാമനസ്സോടെ സമ്മതം മൂളിയെങ്കിലും ൈവദികവൃത്തി കൈവിടരുതെന്ന പിതാവി​െൻറ ഉപദേശം കൈവിട്ടില്ല. പിന്നീടത് വഴിവിളക്കായെന്ന് ഡോ. സാംബശിവൻ പറഞ്ഞിരുന്നു. ഡോക്ടർ ജീവിതത്തിനിടയിൽ പലപ്പോഴും വൈദികം സഹായത്തിനെത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയാറ്. കാരണം 'കൈപ്പുണ്യമില്ലാത്ത' ഡോക്ടർ എന്നാണ് സാംബശിവൻ അറിയപ്പെട്ടിരുന്നത്. അതിനുള്ള മറുപടിയും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 90 ശതമാനം രോഗവും മരുന്നുകൊണ്ട് മാറുന്നതാണ്. പൊതുവായി നടക്കുന്ന ശസ്ത്രക്രിയകളുടെ വിജയം 50/ 50 എന്നാണ് ഡോക്ടർമാർ പറയാറ്. എന്നാൽ, ന്യൂറോയിൽ അത് 80/20 ആണ്. തലയോട്ടി തുറക്കുേമ്പാൾതന്നെ അതി​െൻറ ദൂഷ്യഫലം ഏതെങ്കിലും അവയവത്തിൽ പ്രതിഫലിക്കും. ഏറ്റവും സങ്കീർണ ശസ്ത്രക്രിയയാണ് ന്യൂറോയുമായി ബന്ധപ്പെട്ട് നടക്കുന്നത്. അവിടെയാണ് വൈദികം ധൈര്യം പകരുന്നതെന്ന് അദ്ദേഹം പറയുന്നു. വേദമന്ത്രങ്ങള്‍ പകര്‍ന്ന ഏകാഗ്രത അതിസങ്കീര്‍ണമായ ന്യൂറോ ചികിത്സാമേഖലയിലും തുണയായിരുന്നതായി അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്. കുടുംബക്ഷേത്രത്തിലെ പൂജക്കൊപ്പം ശ്രീകണ്‌ഠേശ്വരം ദുര്‍ഗാദേവീക്ഷേത്രത്തിലെ തന്ത്രിയായും അദ്ദേഹം പിതാവി​െൻറ ആഗ്രഹം സാധിച്ചു. നവരാത്രി പോലെയുള്ള വിശേഷാവസരങ്ങളില്‍ ദുര്‍ഗാദേവീക്ഷേത്രത്തില്‍ പൂജ ചെയ്തിരുന്നത് അദ്ദേഹമാണ്. ന്യൂറോളജിക്കല്‍ സൊസൈറ്റി പ്രസിഡൻറ്, വേള്‍ഡ് ന്യൂറോളജിക്കല്‍ സൊസൈറ്റി ട്രോമകെയര്‍ വിഭാഗം തലവന്‍, ഇന്‍ഡ്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻറിഫിക് ഹെറിറ്റേജ് ചെയര്‍മാന്‍, പഴവങ്ങാടി ഗണപതിക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വിസസില്‍ കണ്‍സള്‍ട്ടൻറ് ന്യൂറോ സര്‍ജനായി സേവനമനുഷ്ഠിച്ചിട്ടുള്ള സാംബശിവന്‍ രാഷ്ട്രപതിയുടെ ന്യൂറോ സര്‍ജന്‍ എന്ന പദവിയും വഹിച്ചു. താനടക്കമുള്ള വിദ്യാര്‍ഥികളെ ഏറെ സ്വാധീനിച്ച അധ്യാപകനായിരുന്നു ഡോ. എം. സാംബശിവനെന്ന് പ്രിയശിഷ്യരില്‍ ഒരാളും ഐ.എം.എ മുന്‍ ദേശീയ പ്രസിഡൻറുമായ ഡോ. എ. മാര്‍ത്താണ്ഡപിള്ള അനുസ്മരിച്ചു. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.