ഹരിത കർമസേന രൂപവത്​കരിച്ചു

കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽ . പ്രസിഡൻറ് കെ.പി. ശ്രീകലയുടെ അധ്യക്ഷതയിൽ ചേർ‌ന്ന യോഗത്തിൽ ഹരിത കേരളം മിഷൻ ജില്ല കോ-ഓഡിനേറ്റർ ബീന ഉദയൻ ക്ലാസെടുത്തു. വൈസ് പ്രസിഡൻറ് ഡി. അനിൽകുമാർ, സ്ഥിരംസമിതി അധ്യക്ഷൻമാരായ ബി. വിജയൻപിള്ള, എം.ബി. ഭാവന, എം.സി. രമണി എന്നിവർ സംസാരിച്ചു. 18 വാർഡുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഹരിത കർമസേനാംഗങ്ങൾ മാസത്തിൽ രണ്ടുതവണ എല്ലാ വാർഡുകളിലെയും വീടുകളിലും സ്ഥാപനങ്ങളിലും എത്തും. ഇവിടെനിന്ന് പ്ലാസ്റ്റിക് ശേഖരിച്ച് തരംതിരിച്ച് സൂക്ഷിക്കും. വീടുകളും സ്ഥാപനങ്ങളും പ്ലാസ്റ്റിക് ശേഖരിക്കുന്നതിനായി നിശ്ചിത യൂസർഫീ നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.