ആര്യങ്കാവ് പാൽ പരിശോധന ലാബ് ഉദ്ഘാടനം ഇന്ന്

പുനലൂർ: ആര്യങ്കാവ് പാൽ പരിശോധന ലാബ് ഉദ്ഘാടനവും ക്ഷീരകർഷക സംഗമവും വ്യാഴാഴ്ച രാവിലെ 9.30ന് തെന്മല വനം ഡിപ്പോയിൽ നടക്കും. ലാബ് മന്ത്രി കെ. രാജുവും ക്ഷീരസംഗമം എന്‍.കെ. പ്രേമചന്ദ്രൻ എം.പിയും ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി അധ്യക്ഷതവഹിക്കും. സൗജന്യ തൊഴിൽ പരിശീലനം പുനലൂർ: നഗരസഭയിൽ ദേശീയ നഗര ഉപജീവനദൗത്യത്തി​െൻറ ഭാഗമായി 18നും 35നും മധ്യേ പ്രായമുള്ള തൊഴിൽരഹിതരിൽനിന്ന് തൊഴിൽ ലഭിക്കുന്നതിനുള്ള പരിശീലനത്തിന് അപേക്ഷ‍ ക്ഷണിച്ചു. സി.സി.ടി.വി ടെക്നീഷൻ, ഫ്രണ്ട് ഓഫിസ് അസി. എന്നിവയാണ് കോഴ്സുകൾ. രണ്ടിലും 30 വീതം ഒഴിവുകളുണ്ട്. ആദ്യത്തെ കോഴ്സിന് പ്ലസ് ടു യോഗ്യതയുള്ള ആൺകുട്ടികൾക്കും രണ്ടാമേത്തതിന് എസ്.എസ്.എൽ.സി യോഗ്യതയുള്ള പെൺകുട്ടികൾക്കുമാണ് പ്രവേശനം. കൂടുതൽ വിവരത്തിന് നഗരസഭ ഓഫിസുമായോ 9447748866 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. ട്യൂഷൻ നൽകുന്നതിന് അപേക്ഷ ക്ഷണിക്കുന്നു പുനലൂർ: പട്ടികജാതി വികസനവകുപ്പി​െൻറ പുനലൂർ ആരംപുന്നയിലെ പെൺകുട്ടികൾക്കുള്ള പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് ട്യൂഷൻ നൽകുന്നതിന് താൽപര്യമുള്ള വനിത ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഹിന്ദി, സോഷ്യൽ സയൻസ്, കണക്ക്, സയൻസ് എന്നീ വിഷയങ്ങളിൽ ഡിഗ്രിയും ബി.എഡും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പി.ജി ഉള്ളവർക്ക് മുൻഗണന. അപേക്ഷകൾ വെള്ള പേപ്പറിൽ തയാറാക്കി യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം പുനലൂർ നഗരസഭയിലോ പത്തനാപുരം ബ്ലോക് പട്ടികജാതി വികസന ഓഫിസിലോ നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി 22. ഫോൺ : 04752222683, 8547630028.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.