വെഞ്ഞാറമൂട്: ഈ അധ്യയന വർഷത്തേക്കുള്ള കൈത്തറി യൂനിഫോമിെൻറ വാമനപുരം പഞ്ചായത്തുതല വിതരണോദ്ഘാടനം വാമനപുരം ഗവ. യു.പി.എസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ദേവദാസ് നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ്.കെ. ലെനിൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഒ. ഉഷ, സ്കൂൾ സംരക്ഷണസമിതി വർക്കിങ് ചെയർമാൻ കെ. ജയദേവൻ, ആർ. രഞ്ജി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ വി.എസ്. അശോക് സ്വാഗതവും എസ്.എം.സി ചെയർമാൻ എസ്. സുരേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.