ബാലവേദി ഉദ്​ഘാടനവും ബാലോത്സവവും

കൊട്ടാരക്കര: ഏഴുകോണ്‍ പുതുശ്ശേരിക്കോണം വിവേകദായിനി ലൈബ്രറിയുടെ ഏഴുകോണ്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗവുമായ ആര്‍. ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം രാജന്‍ ബോധി മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി ഭാരവാഹികളായ എ. ഷംസുദീന്‍, കെ.ആര്‍. അനിത, സുനില്‍ ബാബു എന്നിവര്‍ സംസാരിച്ചു. യു.പി, എച്ച്.എസ് വിഭാഗം ബാലോത്സവ മത്സര വിജയികള്‍ക്ക് ഗ്രാമപഞ്ചായത്ത് അംഗം അലക്സ്‌ വര്‍ഗീസ്‌ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വളര്‍ത്തുമൃഗങ്ങള്‍ മോഷണം പോകുന്നതായി പരാതി കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റ്, ശാസ്താംമുകള്‍ ഭാഗങ്ങളില്‍നിന്ന് രാത്രി വളര്‍ത്തുമൃഗങ്ങള്‍ മോഷണം പോകുന്നതായി പരാതി. താജ് മന്‍സിലില്‍ താജുദീ​െൻറ വീട്ടില്‍നിന്ന് വെള്ളിയാഴ്ച രാത്രി ഇരുപതോളം കോഴികളെ കൂട് പൊളിച്ച് മോഷ്ടാക്കള്‍ കവര്‍ന്നു. ഇരുനൂറോളം പ്രാവുകളും മുമ്പ് ഈ വീട്ടില്‍നിന്ന് മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല. രണ്ട് മാസം മുമ്പ് മുസ്ലിം സ്ട്രീറ്റ് സ്വദേശി ഷരീഫി​െൻറ വീട്ടില്‍നിന്ന് അമ്പതോളം കോഴികൾ മോഷണം പോയിരുന്നു. ഈ ഭാഗങ്ങളില്‍ രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.