പുറംപോക്ക് ഭൂമി കൈയേറി നിർമിച്ച ഷെഡ് പൊളിച്ചു നീക്കി

ചിറയിൻകീഴ്: പുറംപോക്ക് ഭൂമി കൈയേറി നിർമിച്ച ഷെഡ് കലക്ടറുടെ ഉത്തരവിനെ തുടർന്ന് പൊളിച്ചുനീക്കി. തോട് കൈയേറി കൈവശംവെച്ച ഭൂമിയാണ് തിരിച്ചുപിടിച്ചത്. ചിറയികീഴ് വടക്കേ അരയതുരുത്തിയിലാണ് കായലിലേക്ക് വെള്ളം ഒഴുകിപ്പോകുന്ന തോട് സ്വകാര്യ വ്യക്തി കൈയേറി മണ്ണിട്ട് നികത്തി ഷെഡ് നിര്‍മിച്ചത്. 40 വര്‍ഷമായി സര്‍ക്കാര്‍ ഭൂമി കൈയേറി സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചു വരുകയായിരുന്നു. കൈയേറ്റത്തിനെതിരെ കലക്ടർക്കും റവന്യൂ വകുപ്പിനും നാട്ടുകാർ പരാതി നൽകിയിരുന്നു. ഇതിനെത്തുടര്‍ന്ന് വടക്കേ അരയതുരുത്തി കൊപ്രാക്കൂട്ടില്‍ ജയിംസിനെതിരെ റവന്യൂ അധികൃതര്‍ അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് 20 സ​െൻറ് ഭൂമിയില്‍ കൈയേറ്റം നടന്നതായി കണ്ടെത്തി. കൈയേറിയ ഭൂമി ഒഴിയണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് പലതവണ നോട്ടിസ് അയച്ചിട്ടും തയാറാകാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഒഴിപ്പിക്കല്‍ നടന്നത്. ആദ്യം കലക്ടറുടെ ഓര്‍ഡര്‍ പ്രകാരം റവന്യൂ അതികൃതരെത്തി ഒഴിപ്പിക്കാൻ നടത്തിയ ശ്രമം ജയിംസി​െൻറയും കുടുംബത്തി​െൻറയും എതിര്‍പ്പ് കാരണം പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം കടയ്ക്കാവൂര്‍ സി.ഐ മുകേഷി​െൻറ നേതൃത്വത്തില്‍ അമ്പതോളം പൊലീസ് സ്ഥലെത്തത്തി സുരക്ഷ ഉറപ്പാക്കിയാണ് നടപടി ആരംഭിച്ചത്. ചിറയിന്‍കീഴ് തഹസില്‍ദാര്‍ ക്ലമൻറ് ലോപ്പസ്, വില്ലേജ് ഓഫിസര്‍ ഷിജുകുമാര്‍ എന്നിവർ നേതൃത്വം നൽകി. തോട് കൈയേറി നിര്‍മിച്ച ഷെഡും വേലിയും നീക്കം ചെയ്ത് റവന്യൂ വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചു. റവന്യൂ അധികൃതരെ തടഞ്ഞതിന് ജെയിംസിനും മക്കള്‍ക്കും എതിരെ ചിറയിന്‍കീഴ് പൊലീസ് കേസെടുത്തിട്ടുണ്ട് .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.