വെല്‍ഫെയര്‍ പാര്‍ട്ടി രാഷ്​ട്രീയ വിശദീകരണയോഗം

പൂന്തുറ: തെരെഞ്ഞടുപ്പിന് മുമ്പ് കര്‍ണാടകയില്‍ വര്‍ഗീയ ഫാഷിസത്തെ പ്രതിരോധിക്കാൻ കോണ്‍ഗ്രസിന് കഴിയാതെപോയതാണ് ബി.ജെ.പിക്ക് സീറ്റ് വർധിക്കാന്‍ കാരണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. 'ജനകീയ സമരങ്ങളെ വേട്ടയാടുന്ന ഇടത് സര്‍ക്കാറിെനതിരെ' വെല്‍ഫെയര്‍ പാര്‍ട്ടി പൂന്തുറ എസ്.എം ലോക്ക് ജങ്ഷനില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ വര്‍ഗീയ ഫാഷിസ്റ്റ് കടന്നുവരവിെനതിരെ മൃദുസമീപനമാണ് സ്വീകരിക്കുന്നത്. വര്‍ഗീയ ഫാഷിസ്റ്റുകളെ പ്രീണിപ്പിക്കുന്ന തരത്തിലുള്ള കോർപറേറ്റ് ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻറ് എന്‍.എം. അന്‍സാരി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍, ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ലാ പ്രസിഡൻറ് മഹേഷ് തോന്നയ്ക്കല്‍, വനിതാവിഭാഗം കണ്‍വീനര്‍ ആരിഫാബീവി, തിരുവനന്തപുരം മണ്ഡലം പ്രസിഡൻറ് ജോസഫ് പാലേലി, നേമം മണ്ഡലം പ്രസിഡൻറ് ജി. വിശ്വനാഥന്‍, മെഹബൂബ് പൂവ്വാര്‍, ബിലാല്‍ വള്ളക്കടവ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഷറഫുദീന്‍ കമലേശ്വരം സ്വാഗതവും എം.എ. ജലാല്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.