കെ.എസ്​.ആർ.ടി.സി ടയർക്ഷാമം; ടയര്‍ റീട്രെഡിങ് എണ്ണം കൂട്ടി

lead തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.യിലെ ടയര്‍ക്ഷാമം പരിഹരിക്കാന്‍ ടയര്‍ റീട്രെഡിങ് കേന്ദ്രങ്ങളിലെ പ്രവർത്തനം വര്‍ധിപ്പിക്കാന്‍ ഉത്തരവ്. ഒരു ജീവനക്കാരന്‍ ദിവസം 12.5 ടയറുകള്‍ റീട്രെഡ് ചെയ്യണം. 2012ല്‍ ദിവസം 12 ടയർ റീട്രെഡ് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ എട്ടായി കുറഞ്ഞിരുന്നു. യന്ത്രസാമഗ്രികള്‍ നവീകരിച്ചിട്ടും അതിനനുസരിച്ച് നിര്‍മാണപുരോഗതിയില്ലെന്നാണ് കണ്ടെത്തൽ. ടയര്‍ ഇല്ലാത്തതിനാല്‍ ദിവസം 500 ബസുകളാണ് മുടങ്ങിയത്. ഇതു പരിഹരിക്കാനാണ് അടിയന്തര നടപടി സ്വീകരിച്ചത്. ഒരു മാസം 1900 പുതിയ ടയറുകളാണ് കെ.എസ്.ആർ.ടി.സിക്ക് വേണ്ടിവരുന്നത്. നേരത്തേ ചൈനീസ് കമ്പനിയിൽനിന്നാണ് ടയർ ഇറക്കുമതി ചെയ്തിരുന്നത്. കേന്ദ്രസർക്കാർ നിർദേശം മൂലം ഇത്തരം ഇറക്കുമതിക്ക് നിയന്ത്രണം വന്നു. ഇതോടെയാണ് മറ്റ് കമ്പനിളെ ആശ്രയിച്ചത്. എന്നാൽ, കമ്പനികൾക്ക് അഞ്ചു കോടിയിലധികം രൂപ കുടിശ്ശിക വന്നതോടെ ടയർ വിതരണം നിലച്ചു. ടയർ ക്ഷാമം രൂക്ഷമാവുകയും സർവിസ് മുടങ്ങൽ വ്യാപകമാവുകയും ചെയ്തു. ഇൗ പ്രതിസന്ധി മറികടക്കാനാണ് റീട്രെഡിങ് വർധിപ്പിക്കാൻ തീരുമാനിച്ചത്. ഇതിനിടെ സർക്കാർ സഹായത്തോടെ കുടിശ്ശിക ഏറക്കുറെ തീർക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം മനുഷ്യവിഭവശേഷി പൂർണമായും ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോെടയാണ് പുതിയ നിർേദശം. റിസർവേഷൻ കൗണ്ടറുകളിലടക്കം മറ്റ് ഡ്യൂട്ടികൾ നിർവഹിച്ചിരുന്ന കണ്ടക്ടർമാരെ (അദർ ഡ്യൂട്ടി) ലൈനിലേക്ക് മടക്കിയെത്തിച്ചതടക്കം നിരവധി നടപടികളാണ് ഇതിനോടകം സ്വീകരിച്ചത്. ഇൻസ്പെക്ടർമാരെ പോയൻറ് ഡ്യൂട്ടിക്കായി നിയോഗിച്ചതാണ് മറ്റൊരു തീരുമാനം. ബസുകൾ ഒന്നിന് പിറകെ ഒന്നായി പോകുന്ന പ്രവണത അവസാനിപ്പിക്കുകയും യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ബസുകളിൽ കയറാനും ഇറങ്ങാനും ക്രമീകരണമേർപ്പെടുത്തുകയുമാണ് വിവിധ സ്റ്റോപ്പുകളിലായുള്ള പോയൻറ് ഡ്യൂട്ടിയിലൂടെ ലക്ഷ്യമിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.