നെയ്യാർഡാം സിംഹ സഫാരി പാർക്കിലെ ഫീസ്​ കുത്തനെ കൂട്ടി

കാട്ടാക്കട: നെയ്യാർഡാം സിംഹ സഫാരി പാർക്കിലേക്കുള്ള ഫീസ് കുത്തനെ കൂട്ടി. ആളൊന്നിന് 250 രൂപ ഈടാക്കിയിരുന്നത് സീസൺ തുടങ്ങിയതോടെ 395 രൂപയാക്കിയാണ് സഞ്ചാരികളെ വനം വകുപ്പ് കൊള്ളയടിക്കുന്നത്. മധ്യവേനൽ അവധിയായതോടെ നെയ്യാർഡാമിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയാണ്. 145 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. അതേസമയം, പ്രതിദിനം ലക്ഷത്തോളം രൂപ വരുമാനം ലഭിക്കുന്ന പാർക്ക് നാശത്തി​െൻറ വക്കിലാണ്. സിംഹങ്ങളെ എത്തിച്ച് പാർക്ക് പഴയ പ്രതാപത്തിലെത്തിക്കുമെന്ന് വനം മന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കാകുകയാണ്. ഈ സർക്കാർ അധികാരത്തിലേറിയ ശേഷം വകുപ്പു മന്ത്രി നെയ്യാർഡാമിലെത്തുമ്പോഴൊക്കെ നടത്തുന്ന പ്രഖ്യാപനമാണിത്. ആറു മാസം മുമ്പാണ് പാർക്കിലെ അവസാനത്തെ ആൺസിംഹവും ചത്തത്. ഇപ്പോഴുള്ളത് അവശതയിലായ രണ്ട് പെൺസിംഹങ്ങൾ മാത്രമാണ്. ഇന്ത്യയിലെ ഏക സിംഹസഫാരി പാർക്കാണ് അധികൃതരുടെ അവഗണനയിൽ നാശത്തി​െൻറ വക്കിലായത്. 1984ൽ പ്രവർത്തനം തുടങ്ങിയ പാർക്കിൽ 14 സിംഹങ്ങൾ വരെയുണ്ടായിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ, വംശവർധന തടയുകയെന്ന ലക്ഷ്യത്തോടെ 2005ൽ പാർക്കിലെ സിംഹങ്ങളെ വന്ധ്യംകരിച്ചതോടെയാണ് പാർക്കിന് ശനിദശ തുടങ്ങിയത്. വാർധക്യാവസ്ഥയിലായ രണ്ട് സിംഹങ്ങൾക്കും തീറ്റ എടുക്കുന്നതിനുപോലും പറ്റാത്ത സ്ഥിതിയാണ് വാർധക്യാവസ്ഥയിലുള്ള സിംഹങ്ങളെ കൂട്ടിലാക്കിയതിനാൽ പാർക്കിലെത്തുന്ന സഞ്ചാരികൾക്ക് പലപ്പോഴും കൂട്ടിലുള്ള സിംഹങ്ങളേയും കണ്ട് മടങ്ങാനാണ് വിധി. മിക്കപ്പോഴും പാർക്ക് സന്ദർശിക്കാനെത്തുന്നവർക്ക് സിംഹങ്ങളെ കാണാതെ പണം നഷ്ടപ്പെട്ട പരാതിയുമായാണ് പാർക്കിൽനിന്നറങ്ങുന്നത്. ഗുജറാത്തിലെ മൃഗശാലയിൽനിന്ന് ഒരുജോടി സിംഹങ്ങളെ എത്തിച്ച് പാർക്ക് ആകർഷകമാക്കാനുള്ള പദ്ധതി ഇപ്പോഴും ഫയലിലുറങ്ങുകയാണ്. ചീഫ് വൈൽഡ് ലൈഫ് വാർഡ് മൂക്കിനു താഴെയുള്ള നെയ്യാർഡാം വൈൽഡ് ലൈഫ് സാങ്ച്വറിയിൽ സഫാരി പാർക്കിന് വേണ്ട സംവിധാനം ഒരുക്കാൻ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നാണ് നാട്ടുകാരുടെയും സഞ്ചാരികളുടെയും പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.