പട്ടികജാതി വകുപ്പ് നേരിട്ട് നൽകിയിരുന്ന സഹായപദ്ധതി നിർത്തലാക്കിയത് പുനഃപരിശോധിക്കണം

നെടുമങ്ങാട്: സംസ്ഥാനത്ത് പട്ടികജാതി കുടുംബങ്ങൾക്ക് സ്ഥലം വാങ്ങുന്നതിനും വീട് നിർമിക്കുന്നതിനും വർഷങ്ങളായി പട്ടികജാതി വകുപ്പ് നേരിട്ട് നൽകിക്കൊണ്ടിരിക്കുന്ന സഹായപദ്ധതി ഒരുമുന്നറിയിപ്പുമില്ലാതെ നിർത്തിെവച്ച നടപടി പുനഃപരിശോധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവ് ആനാട് ജയൻ ആവശ്യപ്പെട്ടു. സ്വന്തമായി ഭൂമിയില്ലാത്ത പട്ടികജാതി കുടുംബങ്ങൾക്ക് ഭൂമി വാങ്ങാൻ മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരവും ഭൂമി വാങ്ങിയതിന് ശേഷം വീട് വെക്കുന്നതിന് നാല് ലക്ഷവും, ഭൂമിയുള്ളവർക്ക് വീട് െവക്കാൻ നാല് ലക്ഷവും പട്ടികജാതി വകുപ്പ് നൽകികൊണ്ടിരുന്നത് ഒരു മുന്നറിയിപ്പുമില്ലാതെ നിർത്തിെവച്ചിരിക്കുകയാണെന്നും ജയൻ പറഞ്ഞു. ഇതുവഴി പാവപ്പെട്ട പട്ടികജാതി കുടുംബങ്ങളോട് ഈ ഗവൺമ​െൻറ് അനീതിയാണ് കാണിച്ചിരിക്കുന്നത്. അടിയന്തരമായി സംസ്ഥാന ഗവൺമ​െൻറ് ഈ വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.