കനോയിങ് വള്ളങ്ങൾക്ക് പാസഞ്ചർ ലൈസൻസുകൾ നൽകും

കുണ്ടറ: മൺേറാതുരുത്തിൽ . ഉത്തരവാദിത്ത ടൂറിസത്തി​െൻറ ഭാഗമായാണ് തീരുമാനം. നിലവിൽ കനോയിങ് വള്ളങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്ന ചരക്ക് ഗതാഗതത്തിനുള്ള ലൈസൻസ് പാസഞ്ചർ ലൈസൻസാക്കി മാറ്റാൻ പഞ്ചായത്തിൽ ചേർന്ന വിനോദസഞ്ചാര വകുപ്പ്, പൊലീസ്, പോർട്ട്, കനാൽ സർവിസ് േപ്രാവൈഡേഴ്സ് എന്നിവരുടെ സംയുക്ത യോഗത്തിൽ തീരുമാനമായി. യോഗം പഞ്ചായത്ത് പ്രസിഡൻറ് ബിനു കരുണാകരൻ ഉദ്ഘാടനം ചെയ്തു. പസഞ്ചർ ലൈസൻസ് ലഭിക്കുന്നതിനായി പഞ്ചായത്ത് നൽകുന്ന നീന്തൽ, വള്ളം നിയന്ത്രിക്കുന്നതിനുള്ള കഴിവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ നൽകണം. കനാൽ ഓഫിസർ പാസഞ്ചർ ലൈസൻസുകൾ നൽകും. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഇതിനായി ജില്ലാ ടൂറിസം പ്രമേഷൻ കൗൺസിൽ സുരക്ഷാ ഉപകരണങ്ങൾ വാടകക്ക് നൽകും. ഡി.ടി.പി.സിയിൽ ഇത്തരം വള്ളങ്ങൾ രജിസ്റ്റർ ചെയ്യണം. കടവുകളിൽ സുരക്ഷാ കാമറകൾ സ്ഥാപിക്കുകയും ചെയ്യും. ശിൽപശാല നടത്തി കുണ്ടറ: സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സാന്ത്വനം പരിപാടിയുടെ ഭാഗമായി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ശിൽപശാല നടത്തി. പെരുമ്പുഴ ബാങ്ക് ഹാളിൽ നടന്ന ശിൽപശാല സെക്രട്ടറി എസ്.എൽ. സജികുമാർ ഉദ്ഘാടനം ചെയ്തു. സി. സോമൻപിള്ള അധ്യക്ഷതവഹിച്ചു. ജി. പ്രസന്നൻ, ആർ. സുരേഷ് ബാബു, ഡി. ദിനേശ്കുമാർ, പി.ആർ. രാജശേഖരൻ പിള്ള എന്നിവർ സംസാരിച്ചു. ശാലിനി, പ്രവീൺ എന്നിവർ ക്ലാെസടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.