കുടിപ്പള്ളിക്കൂടം ആശാൻമാരുടെ വേതനം വർധിപ്പിക്കണം ^എൻ.കെ. േപ്രമചന്ദ്രൻ

കുടിപ്പള്ളിക്കൂടം ആശാൻമാരുടെ വേതനം വർധിപ്പിക്കണം -എൻ.കെ. േപ്രമചന്ദ്രൻ കൊല്ലം: പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് നിർണായക പങ്കുവഹിക്കുന്ന കുടിപ്പള്ളിക്കൂടം ആശാൻമാരുടെ വേതനം കാലോചിതമായി വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. അഖിലകേരള കുടിപ്പള്ളിക്കൂടം (നിലത്തെഴുത്താശാൻ) അസോസിയേഷ​െൻറ 40ാം സംസ്ഥാന സമ്മേളനം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രക്ഷാധികാരി ചവറ സുരേന്ദ്രൻപിള്ള അധ്യക്ഷതവഹിച്ചു. മുതിർന്ന ആശാൻമാരെ എം. നൗഷാദ് എം.എൽ.എ ആദരിച്ചു. ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ, അസോസിയേഷൻ പ്രസിഡൻറ് പന്മന ഗോപിനാഥൻനായർ, ജനറൽ സെക്രട്ടറി ഇടക്കുളങ്ങര തുളസി, സെക്രട്ടറി ടി. ഗംഗാദേവി, ട്രഷറർ എം. പ്രീത, റീത്ത സൈമൺ, കെ.ആർ. വിജയ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ചവറ സുരേന്ദ്രൻപിള്ള (രക്ഷാ.), പന്മന ഗോപിനാഥൻനായർ (പ്രസി.), ഡി. ചന്ദ്രബാബു, എൻ. മാലതി (വൈസ് പ്രസി.), ഇടക്കുളങ്ങര തുളസി (ജന. സെക്ര.), ടി. ഗംഗാദേവി, എം. ബഷീറ (സെക്ര.), എം. പ്രീത (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.