അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും ഹയർ സെക്കൻഡറി പ്രവേശനം ഉറപ്പാക്കണം- ^ജമാഅത്ത് കൗണ്‍സില്‍

അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും ഹയർ സെക്കൻഡറി പ്രവേശനം ഉറപ്പാക്കണം- -ജമാഅത്ത് കൗണ്‍സില്‍ കരുനാഗപ്പള്ളി: എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ച മുഴുവന്‍ കുട്ടികള്‍ക്കും ഉപരിപഠനം ഉറപ്പുവരുത്താൻ ഹയർ സെക്കൻഡറി സീറ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ താലൂക്ക് പ്രവര്‍ത്തകയോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. മലബാര്‍ മേഖലയില്‍ എസ്.എസ്.എല്‍.സി പാസായ കുട്ടികളുടെ എണ്ണത്തെക്കാള്‍ മുപ്പത്തിരണ്ടായിരത്തിനു മേല്‍ സീറ്റുകള്‍ കുറവുള്ള സാഹചര്യമാണുള്ളത്. നിലവില്‍ മുഴുവന്‍ എ പ്ലസ് നേടിയ കുട്ടികള്‍ക്കുപോലും ഇഷ്ടപ്പെട്ട സ്‌കൂള്‍ തെരഞ്ഞെടുക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും യോഗം ചൂണ്ടിക്കാട്ടി. വിവാഹ പൂര്‍വ കൗണ്‍സലിങ് നടത്താനും റമദാൻ ആദ്യവാരത്തില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡൻറ് ജലീല്‍കോട്ടക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം റഹീം ചെങ്ങഴത്ത് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം എ. സിദ്ദീഖ് വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി സൈനുദ്ദീന്‍ തഴവാശ്ശേരില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്ണാടിയില്‍ നസീര്‍, യൂനുസ് ചിറ്റുമൂല, എ.എ. അസീസ് അല്‍മനാര്‍, മെഹര്‍ഖാന്‍ ചേന്നല്ലൂര്‍, മുഹമ്മദ്കുഞ്ഞ് പാലോലിക്കുളങ്ങര, റഷീദ് വട്ടപറമ്പ്, അബ്ദുല്‍സലാം ക്ലാപ്പന, സി.ബി. അഫ്‌സല്‍, സിദ്ദീഖ്‌ വല്ലേത്തറ, ഷംസ് ചൂളൂര്‍വടക്കതില്‍, സുലൈമാന്‍കുഞ്ഞ് എരിയപുരം, മജീദ്മാരാരിത്തോട്ടം, സൈനുദ്ദീന്‍ ആദിനാട് എന്നിവര്‍ സംസാരിച്ചു. 'കുലശേഖരപുരം പഞ്ചായത്ത് ഭരണം സ്തംഭനത്തിൽ' കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തിൽ പ്രസിഡൻറും സെക്രട്ടറിയും തമ്മിൽ ദീർഘനാളായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നത പഞ്ചായത്ത് ഭരണം സ്തംഭനത്തിലാക്കിയതായി കോൺഗ്രസ് പാർലമ​െൻററി പാർട്ടി യോഗം ആരോപിച്ചു. ജനങ്ങെള അണിനിരത്തി പ്രശ്നപരിഹാരത്തിന് പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു. പാർട്ടി സ്വാധീനം ഉപയോഗിച്ച് സി.പി.എമ്മിലെ പഞ്ചായത്ത് പ്രസിഡൻറ് അനുകൂല വിഭാഗം സെക്രട്ടറിയെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ, ഉത്തരവിനെതിരെ സെക്രട്ടറി ഹൈകോടതിയിൽനിന്ന് സ്റ്റേ നേടി തുടർന്ന് വരുകയാണ്. ജനങ്ങൾക്ക് യഥാസമയം സേവനങ്ങൾ ലഭ്യമാക്കിയില്ലെങ്കിൽ കോൺഗ്രസ് ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും പാർലമ​െൻററി പാർട്ടി ലീഡർ അലാവുദ്ദീൻ കരൂകുന്നേൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.