തിരുവനന്തപുരം: സ്മാർട്ട്സിറ്റി പദ്ധതിയുടെ േപ്രാജക്ട് മാനേജ്മെൻറ് കൺസൾട്ടൻറായി (പി.എം.സി) തെരഞ്ഞെടുത്ത ഐ.പി.എ ഗ്ലോബലും തിരുവനന്തപുരം സ്മാർട്ട് സിറ്റി ലിമിറ്റഡും തമ്മിലെ കരാർ പത്രിക ഒപ്പുെവച്ചു. മേയർ വി.കെ. പ്രശാന്തിെൻറ സാന്നിധ്യത്തിൽ സ്മാർട്ട്സിറ്റി തിരുവനന്തപുരം ലിമിറ്റഡിനുവേണ്ടി സി.ഇ.ഒ ഡോ. എം. ബീനയും ഐ.പി.ഇ ഗ്ലോബൽ കമ്പനിക്കുവേണ്ടി ഡയറക്ടർ അനി ബൻസാലുമാണ് കരാറിൽ ഒപ്പിട്ടത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.പി.ഇ ഗ്ലോബൽ ജോൺസ് ലാങ് ലാസെെല്ല ഇൻകോർപറേറ്റഡ് (ജെ.എ.എ) എന്ന കമ്പനിയുമായി ചേർന്ന് രൂപവത്കരിച്ച കൺസോർട്യമാണ് സ്മാർട്ട്സിറ്റി പദ്ധതി ഏറ്റെടുക്കുന്നത്. സ്മാർട്ടിസിറ്റി പദ്ധതിയുടെ പി.എം.സിയെ തെരഞ്ഞെടുക്കുന്നതിന് 2017ലാണ് ടെൻഡർ ക്ഷണിച്ചത്. മൂന്ന് കമ്പനികൾ ടെൻഡർ സമർപ്പിച്ചിരുന്നു. എന്നാൽ, കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത വാഡിയ ടെക്നോ എൻജിനീയറിങ് സർവിസസ് ലിമിറ്റഡ് കരിമ്പട്ടികയിൽ ഉൾപ്പെട്ടതിനാൽ അവരെ ഒഴിവാക്കുകയും തൊട്ടടുത്ത കമ്പനിയായ ഐ.പി.എ ഗ്ലോബലുമായി ധാരണയിലെത്തുകയുമായിരുന്നു. അപ്രകാരം 27.16 കോടി രൂപയാണ് കൺസൾട്ടൻസി ഫീസായി നൽകേണ്ടത്. കരാർ പ്രകാരം പദ്ധതി ആസൂത്രണം, ഡിസൈനിങ്, നിർവഹണം, മാനേജ്മെൻറ് എന്നിവ പി.എം.സിയുടെ ചുമതലയാണ്. മൂന്നുവർഷമാണ് കരാർ കാലാവധി. ഒരുവർഷം കൊണ്ട് േപ്രാജക്ടിെൻറ മുഴുവൻ ഡി.പി.ആറുകളും(വിശദ പ്രോജക്ട് റിപ്പോർട്ട്) തയാറാക്കി ടെൻഡർ നടപടികൾ പൂർത്തിയാക്കും. മൂന്നുമാസത്തിനകം എളുപ്പം പൂർത്തിയാക്കാവുന്ന ഡി.പി.ആറുകൾ തയാറാക്കണമെന്നാണ് കരാറിൽ വ്യവസ്ഥ. കൺസൾട്ടൻറ്സ് ഒരുമാസത്തിനകം ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്യും. ഫീൽഡ് പരിശോധനയും നിലവിലെ അവസ്ഥാപഠനവും മൂന്നുമാസത്തിനകം പൂർത്തിയാക്കും. വിവരശേഖരണത്തിന് ആവശ്യമെങ്കിൽ സർവേ സംഘടിപ്പിക്കും. ഡിസൈൻ പൂർത്തിയാക്കുന്നതിന് ആറുമാസമാണ് കരാറിൽ വ്യവസ്ഥ. 2019 ഫെബ്രുവരിയോടെ ടെൻഡർ നടപടികൾ ആരംഭിക്കാൻ കഴിയും. സ്മാർട്ട്സിറ്റി പദ്ധതിയിൽ അപ്രതീക്ഷിതമായ ചില തടസ്സങ്ങൾ ഉണ്ടായെങ്കിലും അവ നീക്കി കൺസൾട്ടൻസിയുമായി കരാറിൽ ഏർപ്പെടാൻ കഴിഞ്ഞത് നേട്ടമാണെന്ന് മേയർ പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ കെ. ശ്രീകുമാർ, ആർ. ഗീത ഗോപാൽ, ആർ. സതീഷ്കുമാർ, സിമി ജ്യോതിഷ്, കൗൺസിലർമാരായ പാളയം രാജൻ, വി.ആർ. സിനി, സോളമൻ വെട്ടുകാട്, പ്രിയ ബിജു എം.ആർ. ഗോപൻ, കോർപറേഷൻ സെക്രട്ടറി എ.എസ്. ദീപ, സൂപ്രണ്ടിങ് എൻജിനീയർ ജയചന്ദ്രകുമാർ, ടെക്നിക്കൽ കമ്മിറ്റി അംഗം കസ്തൂരി രംഗൻ, ഐ.പി.ഇ ഗ്ലോബൽ പ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.