മോദിയുടെ ലക്ഷ്യം വർഗീയതയിലൂടെ രാജ്യത്ത് മുതലാളിത്തം സ്ഥാപിക്കൽ ^കെ.എൻ. ബാലഗോപാൽ

മോദിയുടെ ലക്ഷ്യം വർഗീയതയിലൂടെ രാജ്യത്ത് മുതലാളിത്തം സ്ഥാപിക്കൽ -കെ.എൻ. ബാലഗോപാൽ കുണ്ടറ: മോദിയുടെ ലക്ഷ്യം വർഗീയതയിലൂടെ ലോക മുതലാളിത്തത്തെ ഇന്ത്യയിൽ സ്ഥാപിക്കലാണെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ. കെ.എസ്.ടി.എ ജില്ല പഠന ക്യാമ്പ് കുണ്ടറ കെ.ജി.വി.ഗവ. യു.പി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ടി.ആർ. മഹേഷ് അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എസ്. അജയകുമാർ, കെ. ബാബു, എസ്. സുശീലാമ്മ, വി. വിക്രമൻനായർ, എസ്. മാത്യൂസ്, ആർ. അജിതകുമാരി, ജി. പ്രതീപ് കുമാർ, ജില്ല സെക്രട്ടറി ബി. സതീഷ് ചന്ദ്രൻ, ജോയൻറ് സെക്രട്ടറി ആർ.ബി. ശൈലേഷ് കുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡൻറ് ഹരികുമാർ സംഘടനാരേഖ അവതരിപ്പിച്ചു. 'ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം-മനഃശാസ്ത്രസമീപനം' എന്ന വിഷയത്തിൽ കോഴിക്കോട് സർവകലാശാല മനഃശാസ്ത്രവിഭാഗം മേധാവി ഡോ. ബേബി ഷാരി ക്ലാസെടുത്തു. ജില്ലയിലെ 12 ഉപജില്ലകളുടെ പ്രബന്ധാവതരണവും പാനൽ ചർച്ചകളും നടന്നു. 'സാംസ്കാരികരംഗം, ഫാഷിസത്തി​െൻറ വഴികൾ' എന്ന വിഷയത്തിൽ രതീന്ദ്രനാഥ് ഞായറാഴ്ച ക്ലാസെടുക്കും. വൈകീട്ട് നാലിന് ക്യാമ്പ് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.