വിദ്യാഭ്യാസ കേന്ദ്രങ്ങൾ വിജയ ഗേഹങ്ങൾ –സെമിനാർ

കൊല്ലം: മാനവികതക്ക് ഉൗന്നൽ നൽകിയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങൾ വിജയ ഗേഹങ്ങളാണെന്ന് കിളികൊല്ലൂർ മന്നാനിയ്യാ ഉമറുൽ ഫാറൂഖിൽ നടന്ന സെമിനാർ അഭിപ്രായപ്പെട്ടു. കുണ്ടുമൺ എം.ജെ. ഹംസാ മന്നാനി അധ്യക്ഷതവഹിച്ചു. മുഹമ്മദ് റാഫി മൗലവി അൽ കൗസരി ഉദ്ഘാടനം ചെയ്തു. പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, പുലിപ്പാറ എസ്.എ. അബ്്ദുൽഹക്കീം മൗലവി എന്നിവർ ഉദ്ബോധനം നടത്തി. 'വ്യക്തിത്വ വികസനം', 'വിജയത്തി​െൻറ വിദ്യാഭ്യാസം', 'സ്വഭാവ സംസ്കരണം', 'മണ്ടന്മാർ പ്രതിഭകളായ കഥ', 'സംഘാടനം' എന്നീ വിഷയങ്ങളിൽ അൻഷാദ് മന്നാനി, പള്ളിക്കൽ എസ്.എം. റാഫി മന്നാനി, പുലിയില സക്കീർ ഹുസൈൻ മന്നാനി, ചിറയിൻകീഴ് ശഫീർ മന്നാനി, കുണ്ടുമൺ ഹുസൈൻ മന്നാനി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഉവൈസ് ഖാൻ മന്നാനി, സൽമാൻ ബാഖവി, അബൂത്വാഹിർ മുസ്ലിയാർ, സൈദലി മുസ്ലിയാർ വിഴിഞ്ഞം, അൽ അമീൻ മുസ്ലിയാർ, സഈദ് മുസ്ലിയാർ, ആഷിഖ് മുസ്ലിയാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.