​ട്രോളിങ്​ നിരോധനം മൂന്നു മാസമാക്കണം^ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ

ട്രോളിങ് നിരോധനം മൂന്നു മാസമാക്കണം- പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കൊല്ലം: മൺസൂൺകാല ട്രോളിങ് നിരോധനം 45 ദിവസത്തിൽ നിന്ന് മൂന്നുമാസമായി ഉയർത്തണമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളി ഫെഡറേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യെപ്പട്ടു. മറ്റ് സംസ്ഥാനങ്ങളുടെ മാതൃക ഇക്കാര്യത്തിൽ കേരളവും സ്വീകരിക്കണം. മത്സ്യസംരക്ഷണത്തിനുള്ള കാര്യക്ഷമമായ നടപടികൾ സംസ്ഥാന സർക്കാറിൽ നിന്ന് ഉണ്ടായില്ല. ട്രോളിങ് ബോട്ടുകളുടെ അനിയന്ത്രിത മീൻപിടിത്തം കടലിനടിയിലെ ചെറുമത്സ്യങ്ങളും മുട്ടകളും വ്യാപകമായി നശിപ്പിക്കുന്നു. അതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യം ലഭിക്കാത്ത സാഹചര്യമുണ്ട്. 34 നോട്ടിക്കൽമൈൽ വരെ മത്സ്യബന്ധനം നടത്താൻ പരമ്പരാഗത തൊഴിലാളികളെ അനുവദിക്കണം. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഫിഷറീസ് മന്ത്രിയുടെ ശ്രദ്ധയിൽെപടുത്തുമെന്നും അവർ പറഞ്ഞു. ജില്ല സെക്രട്ടറി എ. ആൻഡ്രൂസ്, പ്രസിഡൻറ് എസ്. ജെയിംസ്, എം.അംബ്രോസ്, എ.ജോഫസ്, എസ്.വിൽസൺ, എസ്.ഫ്രാൻസിസ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.