നല്ലപിള്ള ചമയാനുള്ള സി.പി.എം ശ്രമം അപഹാസ്യം -യു.ഡി.എഫ് കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളജ് അട്ടിമറിശ്രമത്തിലെ കുറ്റബോധം കാരണം കോളജിെൻറ പൈതൃകം ഏറ്റെടുത്ത് നല്ലപിള്ള ചമയാനാണ് സി.പി.എം ജില്ലാ സെക്രട്ടറി കെ.എൻ. ബാലഗോപാൽ ശ്രമിക്കുന്നതെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ ഫിലിപ് കെ. തോമസ് കുറ്റപ്പെടുത്തി. മെഡിക്കൽ കൗൺസിൽ നിബന്ധന പ്രകാരമുള്ള സൗകര്യങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജിൽ നാളിതുവരെ സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാറിന് കഴിഞ്ഞിട്ടില്ല. ഇതുസംബന്ധമായ വ്യവസ്ഥ കേന്ദ്ര സർക്കാർ പിൻവലിച്ചതിനാൽ മാത്രമാണ് പ്രവേശന അനുമതി ലഭിച്ചത്. അത് സംസ്ഥാന സർക്കാറിെൻറ മികവിലാണെന്ന അവകാശവാദം അടിസ്ഥാനരഹിതമാണ്. മെഡിക്കൽ കോളജ് സംസ്ഥാന സർക്കാറിന് കൈമാറുന്നതിനെതിരെ സമരം ചെയ്യുകയും കോടതിയിൽ കേസ് നൽകുകയും ചെയ്ത സി.പി.എം, കോളജ് യാഥാർഥ്യമായപ്പോൾ അതിെൻറ പിതൃത്വം ഏറ്റെടുക്കാൻ നടത്തുന്ന ശ്രമം അപഹാസ്യമാണ്. ഡ്യൂട്ടി സമയത്ത് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തതിന് വിജിലൻസ് അന്വേഷണത്തിന് വിധേയനായ ഡോക്ടറെ യോഗ്യതയില്ലാതിരുന്നിട്ടും ചട്ടങ്ങൾ ലംഘിച്ച് മെഡിക്കൽ കോളജ് ആശുപത്രിയുടെ താക്കോൽ സ്ഥാനത്ത് നിയമിച്ച് അട്ടിമറി ശ്രമം തുടരുന്നത് ആർക്കുവേണ്ടിയാണെന്നും ബാലഗോപാൽ വ്യക്തമാക്കണമെന്നും ജില്ലാ കൺവീനർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.