ഓയൂർ: -വട്ടപ്പാറ തആവുനുൽ അനാം സാമൂഹിക സുരക്ഷാ സമിതിയുടെ വാർഷികം ശനിയാഴ്ച വൈകീട്ട് ഏഴിന് ഇമാം എ.കെ. നിസാർ അഹമ്മദ് മന്നാനി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡൻറ് ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. ഇലവുപാലം ഷംസുദ്ദീൻ മന്നാനി മുഖ്യപ്രഭാഷണം നടത്തും. ഞായറാഴ്ച രാത്രി എട്ടിന് ഹദിയത്തുല്ല തങ്ങൾ അൽ ഹൈദ്രൂസി ദുആ മജ്ലിസിന് നേതൃത്വം നൽകും. യാത്രക്കാരെ വട്ടംചുറ്റിച്ച് ദിശാബോര്‍ഡ് അഞ്ചാലുംമൂട്: ജങ്ഷനിലെ ദിശാബോര്‍ഡ് യാത്രക്കാരെ വട്ടംചുറ്റിക്കുന്നതായി പരാതി. കൊല്ലത്തുനിന്ന് അഞ്ചാലുംമൂട്ടിലത്തെി കുണ്ടറ ഭാഗത്തേക്ക് പോകുന്നവര്‍ക്കായി ജങ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന ദിശാബോര്‍ഡാണ് വട്ടംചുറ്റിക്കുന്നത്. റോഡിെൻറ ഒരുവശം വണ്‍വേയാണ്. ബോർഡിൽ കുണ്ടറ എന്നെഴുതിയതിനൊപ്പമുള്ള ദിശാസൂചിക പെരുമണ്‍, തൃക്കരുവ ഭാഗത്തേക്കാണ് കാണിച്ചിരിക്കുന്നത്. ഇതറിയാതെ പോയി തിരിച്ചുവരേണ്ട അവസ്ഥ പല യാത്രക്കാർക്കും ഉണ്ടായിട്ടുണ്ട്. ഉടനടി ഇതിന് പരിഹാരംകാണണമെന്ന് പ്രതികണ വേദി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പനയം പഞ്ചായത്ത് ബാലസഭ സഹവാസ ക്യാമ്പ് സമാപിച്ചു അഞ്ചാലുംമൂട്: പനയം പഞ്ചായത്ത് കുടുംബശ്രീ ബാലസഭ സഹവാസ ക്യാമ്പ് സമാപിച്ചു. മൂന്നുദിവസമായി നടന്ന ക്യാമ്പില്‍ 42 കുട്ടികള്‍ പങ്കെടുത്തു. ഉദ്ഘാടനം എം. മുകേഷ് എം.എല്‍.എ നിര്‍വഹിച്ചു. വിവിധവിഷയങ്ങളില്‍ രാധാകൃഷ്ണപിള്ള, രമണി ആര്‍.സി ബോസ്, കുണ്ടറ ശശിധരന്‍, എന്‍.എസ് മണി, ടി. ബിജു, എല്‍.ടി. മറാട്ട് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സമാപനസമ്മേളനം ചിറ്റുമല ബ്ലോക്ക് പ്രസിഡൻറ് സി. സന്തോഷ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രമണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ. രാജശേഖരന്‍, പ്രീയാമോഹന്‍, സിസ്റ്റര്‍ മരിയ, ശശിധരന്‍ കുണ്ടറ, എസ്. വിജയകുമാര്‍, ഗിരിജ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.