പുനലൂർ: കിഴക്കൻമേഖലയിലെ വനങ്ങളിൽ വീണുകിടക്കുന്നതും ഉണങ്ങിനിൽക്കുന്നതുമായ മരങ്ങൾ ശേഖരിച്ച് ലേലംചെയ്യാൻ നടപടി തുടങ്ങി. രണ്ടുവർഷമായി കാറ്റിലും മറ്റും നൂറുകണക്കിന് വൻ മരങ്ങൾ പിഴുതുവീണിരുന്നു. ഓഖി ദുരന്തസമയത്താണ് ഏറ്റവുംകൂടുതൽ മരങ്ങൾ വനത്തിൽ നിലംപൊത്തിയത്. പുനലൂർ ഡിവിഷനിലെ പത്തനാപുരം റേഞ്ചിൽ അമ്പനാർ, പുന്നല സ്റ്റേഷൻ പരിധിയിലെ വനത്തിൽ മാത്രം ഉദ്ദേശം 250 ക്യുബിക് മീറ്റർ മരങ്ങൾ പിഴുതുവീണും ഉണങ്ങിയതുമായും ഉെണ്ടന്നാണ് കണക്ക്. ഈട്ടി, തേക്ക് ഉൾപ്പെടെ വിലയേറിയതും അല്ലാതെ പ്ലൈവുഡ് ആവശ്യത്തിന് ഉപയോഗിക്കാവുന്ന കട്ടികുറഞ്ഞ മരങ്ങളും ഇതിൽപെടും. തടികൂടാതെ ഇവയുടെ വിറകുകളും ലേലത്തിൽ വിൽക്കും. ഉദ്ദേശം പത്ത് കോടിയെങ്കിലും വിലകണക്കാവുന്ന മരങ്ങളാണിത്. ഇവ ശേഖരിച്ച് തടി കടയ്ക്കാമൺ ഡിപ്പോയിലും വിറകും മറ്റും ഓരോ സ്റ്റേഷൻ പരിധിയിലേയും ഡമ്പിങ് ഡിപ്പോകളിലും ശേഖരിക്കാൻ കരാർ ക്ഷണിച്ചുകഴിച്ചു. പുന്നല സ്റ്റേഷൻ പരിധിയിൽ തടികൾ ശേഖരിക്കുന്നതിന് 6,30,400 രൂപയും അമ്പനാർ സ്റ്റേഷൻ പരിധിയിൽ 3,62,400 രൂപക്കുമുള്ള കരാറാണ് ക്ഷണിച്ചിരിക്കുന്നത്. തിരുവനന്തപുരം, തെന്മല, അച്ചൻകോവിൽ ഡിവിഷൻ പരിധികളിലും കോടിക്കണക്കിന് രൂപയുടെ മരങ്ങൾ വീണുകിടക്കുന്നുണ്ട്. ഈ തടികളും താമസിയാതെ ശേഖരിക്കുന്നതിനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. മെഡിക്കൽ ഓഫിസർ ഒഴിവ് പുനലൂർ: സാമൂഹിക സുരക്ഷാമിഷൻ നടപ്പാക്കിവരുന്ന വയോമിത്രം പ്രോജക്ടിൽ ജില്ലയിലെ യൂനിറ്റുകളിലേക്ക് മെഡിക്കൽ ഓഫിസർ (മോഡേൺ മെഡിസിൻ) തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രതിമാസം 39,500- രൂപയാണ് വേതനം. താൽപര്യമുള്ളവർ 14ന് രാവിലെ 10.30ന് പുനലൂർ നഗരസഭ വയോമിത്രം പ്രോജക്ട് ഓഫിസിൽ നടക്കുന്ന ഇൻറർവ്യൂവിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ അറിയിച്ചു. ഫോൺ: 8943354046 സ്‌കൂൾ കുട്ടികൾക്ക് സിവിൽ സർവിസ് പ്രോഗ്രാം പുനലൂർ: നെഹ്റു യുവകേന്ദ്രയും പുനലൂർ ഫാത്തിമ പബ്ലിക് സ്കൂളും സംയുക്തമായി നടത്തിവരുന്ന സിവിൽ സർവിസ് ഫൗണ്ടേഷൻ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് ജൂണിൽ ആരംഭിക്കും. വ്യക്തിത്വ വികസനം, പരീക്ഷ മാർഗ നിർദേശക പരിപാടികൾ, ഇൻറർവ്യൂ പരിശീലനം വിഷയങ്ങളിൽ 56 സെഷനുകളായിട്ടാണ് ഏഴ് മാസം നീളുന്ന പരിശീലനം. എട്ടിനും 12നും മധ്യേ പഠിക്കുന്നവരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 60 പേർക്കാണ് അവസരം. പങ്കെടുക്കാൻ താൽപര്യമുള്ളവർ ബയോഡാറ്റ സഹിതം അപേക്ഷ തയാറാക്കി സി.എസ്.എഫ്.പി കോഴ്സ് കോഒാഡിനേറ്റർ, ഫാത്തിമ പബ്ലിക് സ്കൂൾ, റെയിൽവേ സ്റ്റേഷന് സമീപം, പുനലൂർ വിലാസത്തിൽ 20ന് മുമ്പ് അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.