അ​െമ്പയ്​ത്ത്​ പരിശീലനം

െകാല്ലം: ഫ്യൂച്വർ ഒളിമ്പ്യൻസ് പ്രൊഫഷനൽ ആർച്ചറി ട്രെയിനിങ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ െകാട്ടാരക്കര പൂവറ്റൂർ ദേവീക്ഷേത്ര മൈതാനത്ത് അെമ്പയ്ത്ത് പരിശീലന ക്ലാസ് സംഘടിപ്പിക്കും. െചാവ്വാഴ്ച രാവിലെ പത്തിന് ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അെമ്പയ്ത്തിൽ ദേശീയ, അന്തർദേശീയ താരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് നടത്തുന്നതെന്ന് കോച്ച് എ.എം. കിഷോർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ ബോ, റിക്കർവ് ബോ, കോംബൗൺഡ് ബോ എന്നീ ഇനങ്ങളിലാണ് പരിശീലനം. വിദ്യാർഥികൾക്കടക്കം പെങ്കടുക്കാം. ഫോൺ: 9809921065. സെപാക് താക്രോ ചാമ്പ്യൻഷിപ് കൊല്ലം: സെപാക് താക്രോ സംസ്ഥാന സബ്ജൂനിയർ ചാമ്പ്യൻഷിപ് പള്ളിമൺ സിദ്ധാർഥ ഗ്രീൻ കാമ്പസിൽ ശനിയാഴ്ച രാവിലെ 10.30ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽ നിന്നായി 700ഒാളം കായികപ്രതിഭകൾ പെങ്കടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വോളിബോൾ സ്മാഷ് ചെയ്യുന്നതിന് പകരം കാലുകൊണ്ട് സ്പൈക്ക് ചെയ്യുന്ന കായിക ഇനമാണിത്. മത്സരത്തിന് മുന്നോടിയായി കായികതാരങ്ങളുടെ മാർച്ച്പാസ്റ്റും നടത്തും. 13ന് വൈകീട്ട് മൂന്നിന് സമ്മാനവിതരണം ചാത്തന്നൂർ എ.സി.പി ജവഹർ ജനാർദ് നിർവഹിക്കും. വാർത്താസമ്മേളനത്തിൽ, സെപാക് താക്രോ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.ആർ. രതീഷ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ഡോ.കെ. രാമഭദ്രൻ, നിസാമുദ്ദീൻ പാത്തൂസ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.