സഹോദരിയുടെ ഓർമകളുമായി അവർ മടങ്ങി മന്ത്രിയെ കണ്ട് നന്ദി അറിയിച്ചു

തിരുവനന്തപുരം: ഇനിയും കേരളത്തിലേക്ക് വരുമെന്ന് കൊല്ലപ്പെട്ട വിദേശയുവതിയുടെ സഹോദരി. സര്‍ക്കാറും മന്ത്രി കടകംപള്ളി സുരേന്ദ്രനും തങ്ങളുടെ കുടുംബത്തി​െൻറ ദുഃഖത്തില്‍ പങ്ക് ചേരുകയും ഒപ്പം നില്‍ക്കുകയും ചെയ്തത് മറക്കാനാകില്ലെന്ന് അവർ പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് മടങ്ങുംമുമ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഓഫിസിലെത്തി കണ്ട് അവർ നന്ദി അറിയിച്ചു. മടക്ക യാത്രക്കുള്ള ടിക്കറ്റും കേരള ടൂറിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും മന്ത്രി സമ്മാനിച്ചു. രണ്ട് ദിവസം കൂടി കേരളത്തില്‍ തങ്ങിയശേഷമായിരിക്കും മടക്കയാത്രയെന്ന് അവർ പറഞ്ഞു. സഹോദരിയുടെ മൃതദേഹം കണ്ടെത്തിയ രണ്ട് യുവാക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപക്ക് പുറമെ ഒരുലക്ഷം രൂപ തങ്ങളുടെ കുടുംബത്തി​െൻറ വകയായി നല്‍കാനുള്ള സന്നദ്ധത അവർ മന്ത്രിയെ അറിയിച്ചു. യുവാക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിന് സഹായകരമാകുന്ന രീതിയില്‍ പണം നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. സഹോദരിയെ നഷ്ടമായെങ്കിലും ആ ദുരന്തം ഏല്‍പിച്ച ആഘാതം മറികടക്കാന്‍ തന്നെ സഹായിച്ച കേരളത്തോട് തനിക്ക് സ്നേഹമാണെന്നും അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.