സി.പി.എം ആയുധം താഴെവെക്കണം -ജി. ദേവരാജൻ കൊല്ലം: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്ന് ശപഥംചെയ്ത് അധികാരത്തിലേറിയ പാർട്ടിതന്നെ അക്രമവും കൊലപാതകവും നടത്തി ക്രമസമാധാനം തകർക്കുന്നത് അപലപനീയമാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ. പൊലീസിനെ രാഷ്ട്രീയവത്കരിക്കുന്നതും അനാവശ്യമായി സംരക്ഷിക്കുന്നതും ഭരണകൂടത്തിന് ദോഷമായിവരും. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതിവരുത്താൻ സി.പി.എം ആയുധം താഴെ വെക്കണമെന്നും വർഗീയ ഫാഷിസ്റ്റുകളുടെ അക്രമരാഷ്ട്രീയത്തെ ആയുധംകൊണ്ട് നേരിടുന്നത് പരിഷ്കൃതസമൂഹത്തിന് യോജിച്ചതല്ലെന്നും ദേവരാജൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.