മന്ത്രിസഭാവാർഷികം: ജില്ലാതല സംഘാടകസമിതി രൂപവത്കരിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാറി​െൻറ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 18ന് കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാതല ഉദ്ഘാടന സമ്മേളനത്തിനുള്ള സ്വാഗതസംഘം കഴക്കൂട്ടം ബ്ലോക്ക് ഓഫിസിൽ നടന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും വിവിധവകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, മേയർ വി.കെ. പ്രശാന്ത്, എം.പിമാരായ ഡോ. എ. സമ്പത്ത്, ഡോ. ശശി തരൂർ, ജില്ലയിലെ എം.എൽ.എമാർ എന്നിവർ രക്ഷാധികാരികളായും ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ചെയർമാനായും ജില്ല ഇൻഫർമേഷൻ ഓഫിസർ എ. അരുൺ കുമാർ കൺവീനറായും വിവിധ ജനപ്രതിനിധികൾ അംഗങ്ങളായും വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാനിഫ, വിവിധ ജനപ്രതിനിധികൾ, കലക്ടർ ഡോ. കെ. വാസുകി, എ.ഡി.എം ജോൺ വി. സാമുവൽ, വിവിധ വകുപ്പുകളിലെ ജില്ലതല ഉദ്യാഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.