കൊട്ടിയം: മൈലാപ്പൂര് ഹിദായത്തുൽ ഇസ്ലാം ദർസിെൻറ 35ാമത് വാർഷികവും പൂർവ വിദ്യാർഥി സംഗമവും ബിരുദധാരികളെ ആദരിക്കലും വെള്ളി, ശനി ദിവസങ്ങളിൽ മൈലാപ്പൂര് പള്ളിയങ്കണത്തിൽ നടക്കും. വെള്ളിയാഴ്ച ഉച്ചക്ക് ആദരിക്കൽ ചടങ്ങ് കെ.പി. അബൂബക്കർ ഹസ്രത്ത് ഉദ്ഘാടനം ചെയ്യും. ഐ. ഷാജഹാൻ അധ്യക്ഷത വഹിക്കും. ശനിയാഴ്ച രാവിലെ ഒമ്പതിന് മോട്ടിവേഷൻ ക്ലാസ് അഞ്ചൽ ഷാനവാസ് മന്നാനി ഉദ്ഘാടനം ചെയ്യും. നിസാറുദ്ദീൻ മന്നാനി അധ്യക്ഷത വഹിക്കും. രണ്ടിന് കുടുംബ സംഗമം അബ്ദുൽ ഹഖീം മന്നാനി ഉദ്ഘാടനം ചെയ്യും. ഷാജഹാൻ മുസ്ലിയാർ അധ്യക്ഷത വഹിക്കും. വൈകീട്ട് നാലിന് പൊതുസമ്മേളനം മന്ത്രി കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. എ.കെ. ഉമർ മൗലവി അധ്യക്ഷത വഹിക്കും. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ആമുഖ പ്രഭാഷണം നടത്തും. കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അനുമോദന പ്രഭാഷണവും ബീരാൻ കുട്ടി ഹസ്രത്ത് സുവനീർ പ്രകാശനവും എം. നൗഷാദ് എം.എൽ.എ വിദ്യാഭ്യാസ അവാർഡ് വിതരണവും ഐ. ഷാജഹാൻ ചികിത്സാ ധനസഹായ വിതരണവും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.