പ്രതിഷേധ കഞ്ഞിവെ​പ്പും കൂട്ടധർണയും

തിരുവനന്തപുരം: സ്കൂൾ പാചകത്തൊഴിലാളി സംഘടന ഡി.പി.െഎ ഒാഫിസിന് മുന്നിൽ നടത്തിയ കൂട്ടധർണയും പ്രതിഷേധാത്മക കഞ്ഞിവെപ്പ് സമരവും എച്ച്.എം.എസ് ദേശീയ പ്രവർത്തക സമിതി അംഗം നന്ദൻകോട് ശ്രീദേവി ഉദ്ഘാടനം ചെയ്തു. സ്കൂൾ പാചകത്തൊഴിലാളികൾക്ക് കഴിഞ്ഞ വേനലവധിക്ക് നൽകിയ 4000 രൂപ 5000 രൂപയായി വർധിപ്പിക്കണമെന്നും കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 100 രൂപ ദിവസവേതന വർധന കുടിശ്ശിക സഹിതം ഉടൻ നൽണമെന്നും ആവശ്യമുന്നയിച്ചായിരുന്നു സമരം. യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ഷാനവാസ് അധ്യക്ഷത വഹിച്ചു. എച്ച്.എം.എസ് ജില്ലാ പ്രസിഡൻറ് എസ്. മനോഹരൻ, മനുഷ്യാവകാശ പ്രവർത്തകൻ ശ്രീധരൻ തേറമ്പിൻ, െഎ.എ. റപ്പായി, എസ്. ശകുന്തള എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.