തദ്ദേശ പൊതുസർവിസ് രൂപവത്കരണത്തിനെതിരെ ഉപവാസം

തിരുവനന്തപുരം: തലയിൽ ആൾതാമസമില്ലാത്തവരാണ് നാട് ഭരിക്കുന്നതെന്നും അതി​െൻറ ദുരന്തമാണ് കാണുന്നതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തദ്ദേശ പൊതുസർവിസ് രൂപവത്കരണത്തിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷ​െൻറ നേതൃത്വത്തിൽ പഞ്ചായത്ത് ഡയറക്ടറേറ്റിനുമുന്നിൽ പഞ്ചായത്ത് ജീവനക്കാർ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ പൊതുസർവിസ് രൂപവത്കരിക്കുന്നതോടെ ജീവനക്കാരുടെ തസ്തിക അട്ടിമറിക്കപ്പെടുമെന്നും സമയബന്ധിതമായി ശമ്പളം കിട്ടാത്ത സ്ഥിതി വരുമെന്നും അദ്ദേഹം പറഞ്ഞു. 30,000 ഒാളം ജീവനക്കാരെ ബാധിക്കുന്ന സംയോജനത്തെ സംബന്ധിച്ച് വിശദ ചർച്ച ആവശ്യമാണെന്നും ചെന്നിത്തല പറഞ്ഞു. ഇന്നലെ രാവിലെ തുടങ്ങിയ ഉപവാസത്തിന് എൻ. രവികുമാർ, എൻ.കെ. ബെന്നി, ടി.എൻ. ഹർഷകുമാർ, ഉണ്ണികൃഷ്ണൻ, സി. പ്രേമവല്ലി, അലി മുഹമ്മദ്, ചവറ ജയകുമാർ, വി. മോഹനചന്ദ്രൻ, കെ.എ. മാത്യു, എസ്. രവീന്ദ്രൻ, എ.എം. ജാഫർ ഖാൻ, അരുമാനൂർ മനോജ്, ഉമാശങ്കർ, മുഹമ്മദ് ഷാഫി തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.