മരപ്പാലം^മുട്ടട, അമ്പലംമുക്ക്^പരുത്തിപ്പാറ റോഡുകൾ ഗതാഗതയോഗ്യമാക്കണം ^കെ. മുരളീധരൻ

മരപ്പാലം-മുട്ടട, അമ്പലംമുക്ക്-പരുത്തിപ്പാറ റോഡുകൾ ഗതാഗതയോഗ്യമാക്കണം -കെ. മുരളീധരൻ തിരുവനന്തപുരം: ജല അതോറിറ്റിയുടെ അഴുക്കുചാൽ, കുടിവെള്ള പൈപ്പിടൽ ജോലികൾമൂലം ഗതാഗതം തടസ്സപ്പെട്ട മരപ്പാലം-മുട്ടട, അമ്പലംമുക്ക്-പരുത്തിപ്പാറ റോഡുകളുടെ ഗതാഗതം പുനഃസ്ഥാപിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെ. മുരളീധരൻ എം.എൽ.എ. ഈ റോഡുകളിൽ ഒമ്പത് മാസമായി ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരിക്കുകയാണ്. പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തുന്നതി​െൻറ ഭാഗമായി എം.എൽ.എ സ്ഥലം സന്ദർശിച്ചിരുന്നു. അടിയന്തരമായി ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ പൈപ്പിടൽ ജോലികൾ ഏപ്രിലിൽതന്നെ പൂർത്തീകരിക്കുമെന്ന് ജല അതോറിറ്റി അധികൃതർ ഉറപ്പുനൽകിയിരുന്നു. ഇത് സംബന്ധിച്ച് ജല അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും റസിഡൻറ്സ് അസോസിയേഷനുകളുടെയും കൂടിയാലോചനായോഗം എം.എൽ.എയുടെ നേതൃത്വത്തിൽ വിളിച്ചുചേർക്കുകയും മേയ് 15നകം റോഡുകൾ പൂർണമായി ഗതാഗതയോഗ്യമാക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പുനൽകി. എന്നാൽ, ഇതെല്ലാം പാഴ്വാക്കായി. ഈ സാഹചര്യത്തിൽ മഴക്കാലം തുടങ്ങുന്നതിന് മുമ്പ് ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാൻ സർക്കാർതലത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ. മുരളീധരൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.