സൗജന്യ ലൂപ്പസ്​ രോഗ നിർണയ ക്യാമ്പ്​

തിരുവനന്തപുരം: ലോക ലൂപ്പസ് രോഗ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെ സംഘടിപ്പിക്കുന്ന ക്യാമ്പിന് കിംസ് റുമറ്റോളജി വിഭാഗത്തിലെ വിദഗ്ധരായ ഡോക്ടർമാർ നേതൃത്വം നൽകും. പരിശോധനകൾക്ക് 50 ശതമാനം ഇളവും ലഭ്യമാകും. വായിൽ ഉണ്ടാകുന്ന വ്രണങ്ങൾ, മൂക്കിലും കവിളിലും പൂമ്പാറ്റയുടെ ആകൃതിയിൽ കാണപ്പെടുന്ന തടിപ്പുകൾ, വിട്ടുമാറാത്ത പനി, സന്ധിവാതം എന്നീ രോഗ ലക്ഷണം ഉള്ളവർക്ക് ഇൗക്യാമ്പിൽ പെങ്കടുക്കാം. രജിസ്ട്രേഷന് 9589538888 നമ്പറിൽ ബന്ധപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.