തൃശൂർ: തിരുവനന്തപുരം-ന്യൂഡൽഹി 12625/12626 കേരള എക്സ്പ്രസ് ഇരുദിശകളിലേക്കും ഇനി എറണാകുളം ജങ്ഷനിൽ പോകാതെ എറണാകുളം ടൗണിൽ നിന്നും കോട്ടയത്തേക്ക് പോകും. ഏപ്രിൽ 10 മുതൽ 25 വരെ ഡൽഹിയിലേക്കുള്ള കേരള എക്സ്പ്രസ് മാത്രം ജങ്ഷൻ ഒഴിവാക്കി, ടൗൺ സ്റ്റേഷൻ വഴി ഓടിക്കാനായിരുന്നു ആദ്യം തീരുമാനം. എന്നാൽ ബുധനാഴ്ച മുതൽ ഇരുവശങ്ങളിലേക്കും പോകുന്നത് ട്രെയിൻ ടൗൺ സ്റ്റേഷനിൽ നിർത്തിയാൽ മതിയെന്ന് ഉത്തരവിറക്കി. ആഗസ്റ്റ് 22 വരേക്കാണ് ഈ ക്രമീകരണം അറിയിച്ചിരിക്കുന്നത്. റെയിൽവേയുടെ ഈ തീരുമാനം സ്വാഗതാർഹമാണെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ അറിയിച്ചു. എറണാകുളം ജങ്ഷനിൽ എൻജിൻ മാറ്റുന്നത് ഒഴിവാക്കുന്നതിനാൽ ഇതിലൂടെ അരമണിക്കൂറോളം സമയം ലാഭിക്കാനാവും. യാത്രക്കാർക്ക് ഏറെ ഗുണകരമായ തീരുമാനം സ്ഥിരപ്പെടുത്തണമെന്നും അടുത്ത സമയവിവര പട്ടികയിൽ അതിനനുസൃതമായ മാറ്റങ്ങൾ ഉൾപ്പെടുത്തണമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി പി.കൃഷ്ണകുമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.