തെറ്റ്​ ശരിവെച്ചുകൊടുക്കാനുള്ളതല്ല സംഘടനാശേഷി ^മുഖ്യമന്ത്രി

തെറ്റ് ശരിവെച്ചുകൊടുക്കാനുള്ളതല്ല സംഘടനാശേഷി -മുഖ്യമന്ത്രി തിരുവനന്തപുരം: സംഘടനാശേഷി എന്നത് സർവിസിെല തെറ്റായ കാര്യം ശരിവെച്ച് കൊടുക്കാനുള്ളതാണെന്ന ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരവാദിത്തം ശരിയായി നിർവഹിക്കാത്തവരെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഉന്നതാധികാര കേന്ദ്രങ്ങളും സംഘടനാസംവിധാനവും ഉപയോഗിക്കുന്നത് ശരിയാണോ? സർവിസ്കാര്യങ്ങൾ നടപ്പാക്കാതിരിക്കാൻ സംഘടനാശേഷി ഉപയോഗിക്കുന്നുണ്ടോ എന്നത് പരിശോധിക്കണം. രണ്ടു വർഷത്തെ ത​െൻറ അനുഭവത്തിലൂടെ ബോധ്യപ്പെട്ട കാര്യമാണ് ചൂണ്ടിക്കാട്ടുന്നതെന്ന് കേരള സെക്രേട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ (കെ.എസ്.ഇ.എ) 45ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം അനുകൂല സംഘടനയാണ് കെ.എസ്.ഇ.എ. അതിശക്തമായി സ്വയം വിമർശനം നടത്തേണ്ട ഘട്ടമാണിത്; വിശേഷിച്ചും ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥർ. സെക്രേട്ടറിയറ്റിന് പുറത്തെ ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ ഒന്നിച്ച് തന്നെ കണ്ടിരുന്നു. സർക്കാറി​െൻറ കാര്യക്ഷമത വർധിപ്പിക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നാണ് അവർ വ്യക്തമാക്കിയത്. സെക്രേട്ടറിയറ്റിലെ സംഘടനകൾക്ക് എന്തുകൊണ്ട് ഇതിന് കഴിയുന്നില്ല എന്നത് ഗൗരവത്തോടെ പരിശോധിക്കണം. സെക്രേട്ടറിയറ്റി​െൻറ കാര്യക്ഷമത വർധിച്ചിട്ടുണ്ട് എന്നത് സത്യമാണെങ്കിലും ഇൗ ക്ഷമത മതിയോ എന്നും സ്വയംവിമർശനം നടത്തണം. ആശയമുണ്ട് എന്ന് പറയുന്നുണ്ടെങ്കിലും അതി​െൻറ പ്രതിഫലനം സർവിസിൽ ഉണ്ടാകുന്നുണ്ടോ? കിട്ടിയ സ്വാതന്ത്ര്യം ഉപേയാഗിച്ച് കൂടുതൽ ജോലിഭാരം വരുന്ന മേഖലകൾ എങ്ങനെയെങ്കിലും ഒഴിവാക്കിക്കളയാമെന്നത് ശരിയായ ചിന്തയല്ല. ഒന്നും നടക്കില്ലെന്ന പൊതുബോധം രണ്ടുവർഷം കൊണ്ട് മാറ്റാനായി. ഇൗ അനുകൂല സാഹചര്യത്തിൽ ഉത്തരവാദിത്തം ചെയ്തുകാണിക്കാൻ ബാധ്യതപ്പെട്ടവരാണ് ഉദ്യോഗസ്ഥർ. എന്നാൽ, ഞങ്ങൾ ശീലിച്ചതേ ചെയ്യൂ എന്ന നില അംഗീകരിക്കാനാവില്ല. ഒന്നും ചെയ്യാതിരിക്കാനുള്ളതല്ല സർവിസിലെ സ്വാതന്ത്ര്യം. ചെയ്യേണ്ടത് ചെയ്യുക തന്നെ വേണം. അല്ലാത്തപക്ഷം ചട്ടം അനുസരിച്ച നടപടിക്ക് വിധേയമാകേണ്ടിവരും. ഭരണവുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളും അഴിമതിമുക്തമായി എന്ന് പറയാനാവില്ല. മാന്യമായ ശമ്പളം കിട്ടുന്നുണ്ട്. അതുകൊണ്ട് ജീവിക്കണം. അഴിമതി ശ്രദ്ധയിൽപെട്ടാൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ ഹർത്താലിലൂടെ അത്യന്തം അപകടകരമായ അന്തരീക്ഷമുണ്ടാക്കാനായിരുന്നു സംഘ്പരിവാർ ശ്രമിച്ചത്. അവർ ഗൂഢോദ്ദേശ്യത്തോടെ ആഹ്വാനം ചെയ്ത ഹർത്താൽ മറ്റുള്ളവർ ഏറ്റെടുക്കുകയായിരുന്നു. കേരളത്തി​െൻറ പൊതു അന്തരീക്ഷം നിലനിർത്തുന്നതിന് കനത്ത ജാഗ്രത അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എസ്.ഇ.എ പ്രസിഡൻറ് പി. ഹണി, വി. ശിവൻകുട്ടി, കെ. വരദരാജൻ, എ. ശ്രീകുമാർ, ടി.സി. മാത്തുക്കുട്ടി, കെ.സി. ഹരികൃഷ്ണൻ, ടി.എസ്. രഘുലാൽ, എം. ഷാജഹാൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.