തിരുവനന്തപുരം: ആശങ്ക പരിഹരിച്ച് ഫ്ലക്സ് നിരോധനം നടപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണമന്ത്രി വിളിച്ച സർവകക്ഷിയോഗത്തിൽ അഭിപ്രായം. നിരോധനത്തിെൻറ പ്രായോഗികത സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശസ്വയംഭരണ അഡീഷനൽ ചീഫ് സെക്രട്ടറി അധ്യക്ഷനായി കമ്മിറ്റി രൂപവത്കരിച്ച കമ്മിറ്റി ശിപാർശ അവതരിപ്പിച്ചു. ഫ്ലക്സ് നിർമിക്കാനുപയോഗിക്കുന്ന പോളിവിനൈൽ ക്ലോറൈഡ് (പി.വി.സി) അപകടകാരിയായ രാസപദാർഥമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഫ്ലക്സിന് പകരം പോളി എത്തിലിൻ നിർമിത വസ്തുക്കൾ ഉപയോഗിക്കുമ്പോൾ ഫ്ലക്സ് പ്രിൻറിങ് തൊഴിൽ മേഖലയിൽ പ്രത്യാഘാതമുണ്ടാകില്ലെന്നും കമ്മിറ്റി വ്യക്തമാക്കി. വീണ്ടും ഉപയോഗിക്കാവുന്ന വസ്തുക്കൾ പി.വി.സി ഫ്ലക്സിെൻറ അതേവിലയിൽ ലഭ്യമാവുന്നതിനാൽ ഫ്ലക്സിന് പൂർണ നിരോധനം ഏർപ്പെടുത്തിയാലും പ്രിൻറിങ് സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും തിരിച്ചടിയാകില്ല. തെരഞ്ഞെടുപ്പ് അടക്കമുള്ള പരസ്യ പ്രചാരണങ്ങൾക്ക് പി.വി.സി ഫ്ലക്സ് ഉപയോഗിക്കാൻ പാടില്ലെന്ന് സമിതി ശിപാർശ ചെയ്തു. പകരം വീണ്ടും ഉപയോഗിക്കാവുന്ന പോളിഎത്തിലീനോ കോട്ടൺ തുണിയോ ഉപയോഗിക്കണം. ഇത്തരം വസ്തുക്കൾ ഉപയോഗിക്കുേമ്പാൾ 'റീസൈക്ലബിൾ, പി.വി.സി ഫ്രീ' എന്ന ലോഗോയും അച്ചടിക്കുന്ന സ്ഥാപനത്തിെൻറ പേരും ഉൾപ്പെടുത്തണം. ഉപയോഗം അവസാനിക്കുന്ന തീയതി കഴിഞ്ഞ് മൂന്നു ദിവസത്തിനുശേഷവും സ്ഥാപിച്ചവർതന്നെ എടുത്തുമാറ്റാത്തപക്ഷം പിഴ ഈടാക്കാം. കമ്മിറ്റി റിപ്പോർട്ടും ശിപാർശകളും മന്ത്രി വിശദീകരിച്ചു. യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയപാർട്ടികൾ ഫ്ലക്സ് നിരോധനം സ്വാഗതം ചെയ്തു. എന്നാൽ, നിരോധനം തൊഴിൽ നഷ്ടപ്പെടാതെയായിരിക്കണമെന്നും അഭിപ്രായമുയർന്നു. നിരോധനം സംബന്ധിച്ച ശാസ്ത്രീയവും പ്രായോഗികവുമായ വസ്തുത രാഷ്ട്രീയപാർട്ടികൾക്ക് ലഭ്യമാക്കുമെന്നും അതിെൻറ അടിസ്ഥാനത്തിൽ ലഭിക്കുന്ന നിർദേശമനുസരിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.