ബിരുദാനന്തര ബിര​​ുദ മെഡിക്കൽ (ഡിഗ്രി/ഡിപ്ലോമ) കോഴ്​സ്​: രണ്ടാംഘട്ട ഒാൺലൈൻ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ബിരുദാനന്തരബിരുദ മെഡിക്കൽ (ഡിഗ്രി/ഡിപ്ലോമ) കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മ​െൻറ് വീണ്ടും നടത്തുന്നതിന് സുപ്രീംകോടതി ഉത്തരവായി. അതനുസരിച്ച് പുതുക്കിയ രണ്ടാംഘട്ട അലോട്ട്മ​െൻറ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചു. അഞ്ചാം തീയതി മുതൽ എട്ട് വരെ വൈകീട്ട് മൂന്ന് വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ വിദ്യാർഥികൾ ഒാൺലൈനായി സമർപ്പിച്ച ഒാപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് പ്രസ്തുത അലോട്ട്മ​െൻറ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിശദമായ വിജ്ഞാപനം www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ വിദ്യാർഥികൾ ഒാൺലൈനായി സമർപ്പിച്ച ഒാപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് പ്രസ്തുത അലോട്ട്മ​െൻറ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിശദമായ വിജ്ഞാപനം www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. രണ്ടാംഘട്ട അലോട്ട്മ​െൻറ് പ്രകാരം അലോട്ട്മ​െൻറ് ലഭിക്കുന്ന വിദ്യാർഥികൾക്ക് ഒമ്പത് മുതൽ അലോട്ട്മ​െൻറ് മെമ്മോ ഡൗൺ േലാഡ് ചെയ്യാം. അവർ അലോട്ട്മ​െൻറ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശനപരീക്ഷാകമീഷണർക്ക് അടക്കേണ്ടതുമായ ഫീസ് ഒമ്പത് മുതൽ 11 വരെ ഒാൺലൈൻ പേയ്മ​െൻറായോ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ തിരഞ്ഞെടുക്കപ്പെട്ട ശാഖകളിലോ ഒടുക്കാം. അലോട്ട്മ​െൻറ് ലഭിച്ച വിദ്യാർഥികൾ 11ന് വൈകീട്ട് അഞ്ചിന് മുമ്പ് ബന്ധപ്പെട്ട മെഡിക്കൽ കോളജുകളിൽ അലോട്ട്മ​െൻറ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള രേഖകൾസഹിതം ഹാജരായി പ്രവേശനം നേടണം. കോളജ് പ്രിൻസിപ്പൽമാർ പ്രവേശനം നടത്തിയ വിദ്യാർഥികളുടെ വിവരങ്ങൾ ഒാൺലൈൻ അഡ്മിഷൻ മാനേജ്മ​െൻറ് സിസ്റ്റം മുഖേന അംഗീകരിച്ച് 12ന് വൈകീട്ട് അഞ്ചിന് പ്രവേശനപരീക്ഷ കമീഷണർക്ക് സമർപ്പിക്കണമെന്നും പ്രവേശനപരീക്ഷ കമീഷണർ അറിയിച്ചു. ഹെൽപ്ലൈൻ നമ്പറുകൾ: (0471) 2339101, 2339102, 2339103, 2339104.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.