വായ്പാ പലിശയില്‍ കെ.എഫ്.സി ഇളവ് നല്‍കും -^മന്ത്രി

വായ്പാ പലിശയില്‍ കെ.എഫ്.സി ഇളവ് നല്‍കും --മന്ത്രി തിരുവനന്തപുരം: പുതുതായി നല്‍കുന്ന വായ്പകളില്‍ കെ.എഫ്.സി ഇളവ് അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കെ.എഫ്.സി ബിസിനസ് കോണ്‍ക്ലേവി​െൻറ ഭാഗമായി നടത്തിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 16 ശതമാനം പലിശ ഘടന മാറ്റി 10,12 ശതമാനമായി കുറക്കും. കിട്ടാക്കടം സംബന്ധിച്ച പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെ.എഫ്.സി മാനേജിങ് ഡയറക്ടര്‍ സഞ്ജീവ് കൗശിക് അധ്യക്ഷത വഹിച്ചു. റിട്ട. ജില്ലാ ജഡ്ജി സതീഷ് ചന്ദ്രബാബു, ജനറല്‍ മാനേജര്‍മാരായ പ്രേംനാഥ് രവീന്ദ്രനാഥ്, മുഷ്താഖ് അഹമ്മദ് എന്നിവർ സംസാരിച്ചു. ബിസിനസ് കോണ്‍ക്ലേവ് ബുധനാഴ്ച ഉച്ചക്ക് 12ന് മാസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.