ഭിന്നശേഷി ജീവനക്കാരുടെ യോഗം12ന്

തിരുവനന്തപുരം: ജില്ലയിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ സ്ഥിരം ജീവനക്കാരുടെ യോഗം ശനിയാഴ്ച രാവിലെ 10ന് വഴുതക്കാട് വിെമൻസ് കോളജില്‍ ചേരും. ഭിന്നശേഷി ജീവനക്കാരുടെ പെന്‍ഷന്‍പ്രായവര്‍ധന, സൂപ്പര്‍ ന്യൂമററി തസ്തിക ഏകീകരിക്കുക, ട്രാന്‍സ്ഫര്‍ നടപടികളിലെ അപാകതകള്‍ പരിഹരിക്കുക എന്നിവയാണ് പ്രധാന വിഷയങ്ങള്‍. ജില്ലയിലെ എല്ലാ ഭിന്നശേഷി സ്ഥിരം ജീവനക്കാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ഡിഫറൻറ്ലി ഏബിള്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ ജില്ലകമ്മിറ്റി അറിയിച്ചു. ഫോൺ: 9388779773, 9495109973.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.