അത്തോളി കസ്​റ്റഡി മർദനം: ഉദ്യോഗസ്​ഥനെ സസ്പെൻഡ്​ ചെയ്യണമെന്ന്​ മനുഷ്യാവകാശ കമീഷൻ

കോഴിക്കോട്: അത്തോളി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡി മർദനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കേരള പൊലീസ് ആക്ട് സെക്ഷൻ 86​െൻറ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നാണ് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസി​െൻറ ഉത്തരവ്. കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്നും നിർദേശമുണ്ട്. കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി എം.കെ. പുഷ്കരൻ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകാൻ കമീഷൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഉയർന്ന ഉദ്യോഗസ്ഥനാണ് സാധാരണക്കാരനെ ക്രൂരമർദനത്തിന് ഇരയാക്കിയതെന്നും കസ്റ്റഡി മർദനം ആവർത്തിക്കരുതെന്ന മുഖ്യമന്ത്രിയുടെ കർശന നിർദേശം മറികടന്നാണ് സംഭവമുണ്ടായതെന്നും കമീഷൻ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.