മുജാഹിദ് -വിസ്ഡം യൂത്ത് സമ്മേളനം

കരുനാഗപ്പള്ളി: രാജ്യം നേരിടുന്ന സമകാലിക വെല്ലുവിളികളും പ്രതിസന്ധികളും നേരിടാൻ മതേതര കക്ഷികളുടെ കൂട്ടായ മുന്നേറ്റം അനിവാര്യമാണെന്ന് മണപ്പള്ളിയിൽ സമാപിച്ച മുജാഹിദ് - വിസ്ഡം യൂത്ത് കരുനാഗപ്പള്ളി സമ്മേളനം വ്യക്തമാക്കി. ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. സി.പി. സലീം മുഖ്യപ്രഭാഷണം നടത്തി. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ 'സുശക്ത രാഷ്ട്രം, സുരക്ഷിത സമൂഹം' പ്രമേയത്തില്‍ 12ന് കോഴിക്കോട് സ്വപ്ന നഗരിയില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറി​െൻറ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്. ഷാഫി ശാസ്താംകോട്ട, നിസാർ കണ്ടത്തിൽ, സഹൽ സലഫി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.