കുന്നത്തൂരിൽ ആറ് സ്വകാര്യ വ്യാജ ടാക്സികൾ പിടികൂടി

ശാസ്താംകോട്ട: ചക്കുവള്ളി, കെ.സി.ടി മുക്ക്, ഭരണിക്കാവ് എന്നിവിടങ്ങളിൽ നിന്ന് യാത്രക്കാരുമായി പോയ ആറ് സ്വകാര്യ വ്യാജ ടാക്സി കാറുകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി. നിയമ പരിരക്ഷയോ ഇൻഷുറൻസ് പരിരക്ഷയോ ലഭിക്കാത്ത ഇത്തരം വ്യാജ ടാക്സികൾെക്കതിരെ നടപടി ശക്തമാക്കിയിരിക്കുകയാണെന്ന് അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാംജി കെ. കരൻ പറഞ്ഞു. സ്വതന്ത്ര ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വാഹനങ്ങൾ പിടികൂടിയത്. വാഹനങ്ങൾ ശൂരനാട് പൊലീസിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.