സ്ത്രീപീഡന കൊലപാതകങ്ങള്‍: വധശിക്ഷ പ്രായരഹിതമാക്കണം- ^ ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ

സ്ത്രീപീഡന കൊലപാതകങ്ങള്‍: വധശിക്ഷ പ്രായരഹിതമാക്കണം- - ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ കരുനാഗപ്പള്ളി: സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളില്‍ ഇരയുടെ പ്രായം നോക്കാതെ തന്നെ വധശിക്ഷ ഉറപ്പാക്കാനാവശ്യമായ നിയമ ഭേദഗതി രാജ്യത്തുണ്ടാകണമെന്ന് ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. വിദേശ യുവതിയുടെ കൊലപാതകത്തില്‍ പ്രതിേഷധിച്ച് കേരള റൂറല്‍ ഡെവലപ്മ​െൻറ് ഏജന്‍സിയുടെ കീഴിെല 'സ്‌നേഹസേന' കരുനാഗപ്പള്ളി കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാൻഡിന് സമീപം സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. ഗ്രാൻഡ് കേരള ഷോപ്പിങ് െഫസ്റ്റിവൽ മുന്‍ ഡയറക്ടര്‍ അനില്‍മുഹമ്മദ്, അഡ്വ. കെ.എ. ജവാദ്, സിദ്ദിഖ് മംഗലശ്ശേരി, സ്വാമി വിദ്യാനന്ദന്‍, വിജയന്‍ ഉണ്ണിത്താന്‍, ഫസല്‍, ബിനുഭാസ്‌കര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.