കുടുംബസംഗമവും സീഡി പ്രകാശനവും

കൊല്ലം: എ.വി.എം. മ്യൂസിക് ഫൗണ്ടേഷൻ ഫാമിലി മ്യൂസിക് ക്ലബ് അംഗങ്ങളുടെ 'നിറക്കൂട്ട്- 2018' കുടുംബസംഗമവും 'ഹൃദയത്തിൽ സൂക്ഷിക്കാൻ' സീഡി പ്രകാശനവും നടന്നു. സിനിമ പിന്നണി ഗായകൻ ഇടവ ബഷീർ ഉദ്ഘാടനം ചെയ്തു. എ.വി.എം ഫൗണ്ടേഷൻ ഗ്രൂപ് അഡ്മിൻ ഷിബു റാവുത്തർ അധ്യക്ഷത വഹിച്ചു. സംഘടനപ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചക്ക് ശ്രീരാഗ് ബഷീർ അഹമ്മദ് നേതൃത്വം നൽകി. പി.എസ്. ബഷീർ തൃശൂർ, ഉണ്ണികൃഷ്ണൻ തിരുവനന്തപുരം, ചന്ദ്രിക എറണാകുളം, അടൂർ രാജുനായർ എന്നിവരുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ജനീഫറിനും സൂഫിയക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു. പരിപാടിയിൽ വിവിധ ജില്ലയിൽ നിന്നുള്ള നൂറോളം കുടുംബാംഗങ്ങൾ പങ്കെടുത്തു. സിന്ധു നന്ദകുമാർ, ഷാഹിദ, സജീമ ഷിഹാബ്, സീനത്ത്, മഞ്ജു ഷാജഹാൻ, സബൂറ സഹീർ, ഷീജ, സജി പാരിപ്പള്ളി, ശ്യാംലിൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.