വര്‍ക്കലയിൽ മിനിലോറിയും ചെമ്മരുതിയിൽ ബൈക്കും കത്തി നശിച്ചു

വര്‍ക്കല: വര്‍ക്കല ടൗണിലും ചെമ്മരുതിയിലും വാഹനങ്ങള്‍ കത്തി നശിച്ചു. വര്‍ക്കലയില്‍ നിര്‍ത്തിയിട്ടിരുന്ന മിനിലോറിയും ചെമ്മരുതിയിൽ ബൈക്കുമാണ് ശനിയാഴ്ച രാത്രി അഗ്നിക്കിരയായത്. വര്‍ക്കല ടൗണിൽ മൈതാനത്ത് അടഞ്ഞുകിടക്കുന്ന റെയില്‍വേ ഗേറ്റിന് സമീപം പൊലീസ് പിടിച്ചിട്ടിരുന്ന മിനിലോറിക്കാണ് തീപിടിച്ചത്. ശനിയാഴ്ച രാത്രി പത്തേമുക്കാലോടെയാണ് സംഭവം. ടയറുകള്‍ നശിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീകെടുത്തി. മണൽവേട്ടയുടെ ഭാഗമായി പിടിച്ചിട്ടിരുന്നതാണ് ലോറി. ഇതിനുസമീപം പതിവായി ചവർ കൂട്ടിയിട്ട് തീയിടുമായിരുന്നു. ഇതിൽ നിന്നാകാം തീ പടർന്നു പിടിച്ചതെന്നാണ് സംശയം. മറ്റ് വാഹനങ്ങളിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ചെമ്മരുതിയിൽ കോവൂര്‍ ശിവപുരം സ്മിതമന്ദിരത്തില്‍ സിമിനി​െൻറ ബൈക്കാണ് കത്തിനശിച്ചത്. തൊട്ടടുത്ത വീട്ടിലാണ് പതിവായി ബൈക്ക് സൂക്ഷിച്ചിരുന്നത്. ഞായറാഴ്ച രാവിലെ ജോലിക്കു പോകാനായി ചെന്നപ്പോഴാണ് ബൈക്ക് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. അയിരൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക് വിഭാഗവും പരിശോധനക്കെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.