കാട്ടാൽ പുരസ്കാരം എം. ജയചന്ദ്രന്​

കാട്ടാക്കട: കാട്ടാൽ പുസ്തകമേളയോടനുബന്ധിച്ച് നൽകുന്ന കാട്ടാൽ പുരസ്കാരത്തിന് പ്രമുഖ സംഗീത സംവിധായകൻ എം. ജയചന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു. എം.എ. ബേബി, സൂര്യ കൃഷ്ണമൂർത്തി, ഡോ.എം.കെ. മുനീർ, മുരുകൻ കാട്ടാക്കട, ഡോ.ബി. സന്ധ്യ എന്നിവർ അടങ്ങിയ നിർണയ സമിതിയാണ് തെരഞ്ഞെടുത്തത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കാട്ടാൽ പുസ്തകമേളയോടനുബന്ധിച്ച് നൽകുന്ന കാട്ടാക്കട ദിവാകരൻ പുരസ്കാരം പ്രമുഖ ഗായകൻ ആമച്ചൽ രവിക്ക് നൽകും. 10,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.