വിമാനത്താവളത്തിലെ സുരക്ഷാപാളിച്ച അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം

വള്ളക്കടവ്: വിമാനത്താവളത്തിലെ സുരക്ഷാപാളിച്ച അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് നോട്ടീസ് നല്‍കി. നോട്ടീസ് കിട്ടിയതിനെ തുടര്‍ന്ന് സംസ്ഥാന രഹസ്യാന്വേഷണവിഭാഗം സി.ഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ദിവസങ്ങള്‍ക്കുമുമ്പ് വിമാനത്താവളത്തിലെ മതില്‍ചാടി മാനസിക വിഭ്രാന്തിയുള്ളയാള്‍ റണ്‍വേ ലക്ഷ്യമാക്കി നടക്കാന്‍ ശ്രമിച്ചത് ഗുരുതരമായ സുരക്ഷാ പാളിച്ചകളുണ്ടെന്നതിന് കൂടുതൽ തെളിവായിരുന്നു. സാധാരണക്കാര്‍ക്ക് പോലും നിസ്സാരമായി റണ്‍വേയില്‍ കടക്കാന്‍ സാധിക്കുമെന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിയന്തരമായി വിമാനത്താവളത്തിലെയും പുറത്തെയും സുരക്ഷാപാളിച്ചകള്‍ ഉള്ള ബ്ലാക്ക് സ്പോട്ടുകള്‍ കണ്ടത്തെി റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രരഹസ്യാന്വേഷണ വിഭാഗം നോട്ടീസ് നല്‍കിയത്. റണ്‍വേയിലും ടെര്‍മിനലിനുള്ളിലും പുറത്തും മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഇെല്ലന്നാണ് പ്രാഥമിക വിലയിരുത്തല്‍. യാത്രക്കാരെ അയക്കാനും സ്വീകരിക്കാനും അന്യസംസ്ഥനങ്ങളില്‍ നിന്നുൾപ്പെടെ ആയിരത്തിലധികം വാഹനങ്ങളാണ് പരിശോധനകളില്ലാതെ ടെര്‍മിലിന് മുന്‍വശം വരെയെത്തുന്നത്. ഇതും അതിസുരക്ഷാ വീഴ്ചയാെണന്നും കെണ്ടത്തിയിട്ടുണ്ട്. ഇതിന് പുറമേ ചാക്ക മുതല്‍ പൊന്നറ പാലം വരെ വരുന്ന 10 കീലോമീറ്റര്‍ ചുറ്റളവില്‍ ഒരുവിധ സുരക്ഷാ സംവിധാനങ്ങളും ഇെല്ലന്നും ഇത് വന്‍സുരക്ഷാ പാളിച്ചകള്‍ക്ക് വഴിതുറക്കുമെന്നും കെണ്ടത്തിയിട്ടുണ്ട്. വിമാനത്താവളത്തി​െൻറ പുറത്തെ സുരക്ഷാ ചുമതല സംസ്ഥാന പൊലീസിനാണ്. വി.വി.ഐ.പികള്‍ എത്തുമ്പോള്‍ മാത്രം വിമാനത്താവളത്തില്‍ എത്തുന്ന ലോക്കല്‍ പൊലീസ് വിമാനത്താവളത്തി​െൻറ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരുവിധ പരിശോധനയും നടത്തുന്നില്ല. രാത്രി കാലത്ത് റോഡിന് പുറത്ത് പട്രോളിങ് നടത്താന്‍ പോലും ഇവര്‍ തയാറാകാറില്ല. കടലുമായി വളരെ അടുത്തുവരുന്ന വിമാനത്താവളത്തി​െൻറ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കടല്‍ത്തീരത്ത് നീരിക്ഷണം നടത്താന്‍ കോസ്റ്റല്‍പൊലീസിനും ഇതുവരെയും കഴിഞ്ഞിട്ടില്ല. നേരത്തേ നേവിയും കോസ്റ്റല്‍ പൊലീസും സംസ്ഥാന പൊലീസും സംയുക്തമായി നടത്തിയ മോക്ക്ഡ്രിലില്‍ വിമാനത്താവളത്തില്‍ സുരക്ഷാപാളിച്ചകള്‍ ഉണ്ടെന്ന് കണ്ടെത്തിയ ഭാഗങ്ങളില്‍ പ്രത്യേക നിരീക്ഷണം എര്‍െപ്പടുത്താനും അധികമായി കാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, ഇതുവരെ നടപ്പായിട്ടില്ല. പുറത്തെ സുരക്ഷയില്‍ മാത്രം സംസ്ഥാന പൊലീസ് ഒതുങ്ങിയതി​െൻറ അമര്‍ഷമാണ് സുരക്ഷാസംവിധാനം ശക്തമാക്കാന്‍ പൊലീസ് തയാറാകാത്തതെന്നും ആക്ഷേപം ഉയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.