ബലാത്സംഗ കേസിലെ പ്രതി വിമാനത്താവളത്തിൽ പിടിയിൽ

വലിയതുറ: ബലാത്സംഗകേസിലെ പ്രതി വിമാനത്താവളത്തിൽ പിടിയിൽ. കഴക്കൂട്ടം മേനംകുളം സ്വദേശി കിരൺ (26) ആണ് തിരുവനന്തപുരം രാജ‍്യാന്തര വിമാനത്താവളത്തിൽ എമിേഗ്രഷ​െൻറ പിടിയിലായത്. കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ ബലാത്സംഗകേസിലെ പ്രതിയായ ഇയാൾ പൊലീസി​െൻറ കണ്ണുവെട്ടിച്ച് വിദേശത്തേക്ക് കടന്നിരുന്നു. ഇതേതുടർന്ന് ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇത് അറിയാതെ തിങ്കളാഴ്ച പുലർച്ചെയുള്ള ഇത്തിഹാദ് വിമാനത്തിൽ എത്തിയ ഇയാളെ എമിേഗ്രഷൻ അധികൃതർ തടഞ്ഞുെവച്ചശേഷം ഡെപ‍്യൂട്ടി പൊലീസ് കമീഷണറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഡി.സി.പിയുടെ നിർദേശത്തെതുടർന്ന് കഴക്കൂട്ടം പൊലീസ് വിമാനത്താവളത്തിൽ എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.