ജീവനക്കാർ അവധിയെടുത്തു; കോർപറേഷൻ ജനസേവനകേ​​​ന്ദ്രം സ്തംഭിച്ചു

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ ജീവനക്കാർ അവധിയെടുത്തതോടെ കോർപറേഷൻ ജനസേവനകേന്ദ്രത്തി​െൻറ പ്രവർത്തനം തിങ്കളാഴ്ച സ്തംഭിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് ജനസേവനകേന്ദ്രത്തിൽ ജോലിക്ക് നിയോഗിച്ചിരുന്ന ആറുപേരെ സസ്പെൻഡുചെയ്യാൻ മേയർ ഉത്തരവിട്ടു. അഞ്ച് എൽ.ഡി ക്ലർക്കുമാരെയും ഒരു ഓഫിസ് അറ്റൻഡൻറിനെയുമാണ് സസ്പെൻഡ് ചെയ്തത്. സ്കൂൾ തുറക്കുന്ന സമയമായതിനാൽ ജനനസർട്ടിഫിക്കറ്റടക്കം ആവശ്യങ്ങളുമായി നിരവധിപേർ കോർപറേഷനിലെത്തിയിരുന്നു. ജീവനക്കാരില്ലാത്തത് ശ്രദ്ധയിൽപെട്ടതോടെ ഇത് ആവശ്യക്കാരെ ചൊടിപ്പിച്ചു. അപേക്ഷ പോലും സമർപ്പിക്കാൻ കഴിയാതെ വന്നതോടെ ആളുകൾ ബഹളം െവച്ചു. പിന്നീട് മറ്റിടങ്ങളിൽ നിന്ന് കൂടുതൽ ജീവനക്കാരെ എത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. ഏഴ് കൗണ്ടറുകളാണ് കോർപറേഷ​െൻറ ജനസേവന കേന്ദ്രത്തിലുള്ളത്. ഇതിൽ ഒരെണ്ണത്തിൽ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. ബാക്കിയുള്ളതിൽ മൂന്നോ നാലോ കൗണ്ടറുകൾ മാത്രമേ ദിവസവും പ്രവർത്തിപ്പിക്കൂ. രണ്ടു ഷിഫ്റ്റുകളിലായാണ് പ്രവർത്തനം. രാവിലത്തെ ഷിഫ്റ്റിൽ എത്തേണ്ട രണ്ടുജീവനക്കാർ മുൻകൂർ അറിയിക്കാതെ അവധിയെടുത്തതോടെയാണ് പ്രശ്നം ഉടലെടുത്തത്. ഇതിനിടെ ടോക്കൺ ഡിസ്പ്ളേ ബോർഡും പണിമുടക്കി. സമയത്ത് കാര്യം നടക്കാതെ വന്നതോടെയാണ് ആളുകൾ ബഹളം തുടങ്ങിയത്. മറ്റിടങ്ങളിൽ നിന്ന് ജീവനക്കാരെ ജനസേവനകേന്ദ്രത്തിലേക്ക് വിന്യസിക്കാൻ തീരുമാനിച്ചതോടെയാണ് ബഹളമടങ്ങിയത്. സംഭവം വിവാദമായതിനെതുടർന്ന് മേയർ സെക്രട്ടറിയിൽ നിന്ന് റിപ്പോർട്ട് തേടി. അവധിഅപേക്ഷ നൽകാതെയാണ് ജീവനക്കാർ മുങ്ങിയതെന്ന് കണ്ടെത്തി. ആർക്കും അവധി അനുവദിച്ചിരുന്നില്ലെന്ന് വകുപ്പുമേധാവി റിപ്പോർട്ട് നൽകിയതി​െൻറ അടിസ്ഥാനത്തിലാണ് ആറുപേരെ സസ്പെ‍ൻഡ് ചെയ്യാൻ മേയർ ഉത്തരവിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.