കൊല്ലം: കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷെൻറ അഭിമുഖ്യത്തിൽ ചൊവ്വാഴ്ച വൈകീട്ട് നാലിന് കൊല്ലം കർബലാ സലാമത്ത് ഹാളിൽ മതേതര ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കുമെന്ന് ഫെഡറേഷൻ പ്രസിഡൻറ് കടയ്‌ക്കൽ അബ്‌ദുൽ അസീസ് മൗലവി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യും. സിവിൽ സർവിസിൽ പ്രവേശിക്കുന്ന കേരളത്തിലെ യുവപ്രതിഭകളെ ചടങ്ങിൽ ആദരിക്കും. പന്ന്യൻ രവീന്ദ്രൻ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ എം. മുകേഷ്, എം. നൗഷാദ്, വി.കെ ഇബ്രാഹിംകുഞ്ഞ്, സി.പി.എം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ, പോൾ ആൻറണി മുല്ലശ്ശേരി, ഗുരുരത്നം ജ്ഞാനതപസ്വി, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി തുടങ്ങിയവർ പങ്കെടുക്കും. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ്, വൈസ് പ്രസിഡൻറ് എം.എ. സമദ്, പാലോട് കമറുദ്ദീൻ മൗലവി, മൈലക്കാട് ഷാ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.