കേന്ദ്രനയങ്ങൾക്കെതിരെ ഇനി ദേശീയ കർഷകപ്രക്ഷോഭം ^ലോങ് മാർച്ച് നേതാവ്

കേന്ദ്രനയങ്ങൾക്കെതിരെ ഇനി ദേശീയ കർഷകപ്രക്ഷോഭം -ലോങ് മാർച്ച് നേതാവ് തിരുവനന്തപുരം: കേന്ദ്ര സർക്കാറി​െൻറ കർഷകദ്രോഹ നയങ്ങൾക്കെതിരെ ജയിൽനിറക്കൽ സമരമുൾപ്പെടെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന‌് മഹാരാഷ്ട്ര ലോങ്‌മാർച്ചി​െൻറ നായകൻ ഡോ.അശോക് ധാവ്ളെ. ഇതി​െൻറ ഭാഗമായി ക്വിറ്റ‌് ഇന്ത്യ ദിനമായ ആഗസ‌്റ്റ് ഒമ്പതിന‌് ജില്ല കേന്ദ്രങ്ങളിലേക്ക‌് വൻ കർഷകറാലികൾ സംഘടിപ്പിക്കും. കർഷകരുടെ അഞ്ചിന ആവശ്യങ്ങൾ ഉന്നയിച്ചാണ‌് പ്രക്ഷോഭം. രാജ്യവ്യാപകമായി പത്തുകോടി ഒപ്പുകൾ ശേഖരിക്കും. കാൾ മാർക‌്സി​െൻറ ഇരുനൂറാം ജന്മദിനത്തോടനുബന്ധിച്ച‌് വി.ജെ.ടി ഹാളിൽ നടന്ന സെമിനാർ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റവും വലിയ കർഷകവിരുദ്ധരും ജനവിരുദ്ധരുമായി മോദിസർക്കാർ മാറി. ബി.ജെ.പിയുടെ നാലുവർഷത്തെ ഭരണത്തിൽ രാജ്യത്ത‌് കർഷക ആത്മഹത്യനിരക്ക‌് 42 ശതമാനമായി കുതിച്ചുയർന്നു. വിലത്തകർച്ച മൂലം കർഷകർ നട്ടംതിരിയുേമ്പാൾ കേന്ദ്രം കണ്ടില്ലെന്ന‌് നടിക്കുകയാണ്. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട‌് നടപ്പാക്കാൻ കേന്ദ്രം തയാറായിട്ടില്ല. പ്രധാനമന്ത്രി കോർപ‌് ഇൻഷുറൻസ‌് പദ്ധതി കർഷകരെ കബളിപ്പിക്കാൻ വേണ്ടിയുള്ളതാണ‌്. ഈ പദ്ധതി ഇൻഷുറൻസ‌് കമ്പനികൾക്കാണ‌് ഗുണം ചെയ്യുന്നത‌്. കോർപറേറ്റുകളുെടയും കുത്തകകളുെടയും സർക്കാറായി കേന്ദ്ര സർക്കാർ മാറി. ജനങ്ങളെ വർഗീയമായും മതപരമായും ഭിന്നിപ്പിച്ച‌് തമ്മിലടിപ്പിക്കാനാണ‌് ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുന്നത‌്. കേന്ദ്രത്തിലെ മോദിസർക്കാർ ജനരോഷത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ ഒലിച്ചുപോകുമെന്നും ധാവ‌്ളെ പറഞ്ഞു. മഹാരാഷ‌്ട്രയിലെ കിസാൻ ലോങ‌് മാർച്ച‌് എന്ന പുസ‌്തകത്തി​െൻറ പരിഭാഷ അദ്ദേഹം പ്രകാശനം ചെയ‌്തു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം വി. ശിവൻകുട്ടി ഏറ്റുവാങ്ങി. കർഷകസംഘം സംസ്ഥാന പ്രസിഡൻറ് കോലിയക്കോട് കൃഷ‌്ണൻ നായർ അധ്യക്ഷത വഹിച്ചു. പ്ലാനിങ‌് ബോർഡംഗം ഡോ. കെ.എൻ. ഹരിലാൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. സി. ഭാസ‌്കരൻ, എൻ. രതീന്ദ്രൻ, കെ.സി. വിക്രമൻ, വി.എസ‌്. പത്മകുമാർ, എസ‌്.കെ. പ്രീജ, അഡ്വ. ടി. ഗീനാകുമാരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.