മതസ്പർധ ഉണ്ടാക്കുന്ന പോസ്​റ്റർ പതിച്ചതിന് കേസെടുത്തു

വലിയതുറ: മതസ്പർധ ഉണ്ടാക്കുന്ന പോസ്റ്റർ സെക‍്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തി പതിച്ചെന്ന പരാതിയിൽ എസ്.ഡി.പി.ഐ ബീമാപള്ളി ബ്രാഞ്ച് കമ്മിറ്റിെക്കതിരെ വലിയതുറ പൊലീസ് കേസ് എടുത്തു. കടലാക്രമണത്തിൽ വീടുകൾ നഷ്ടമായവർക്കായി മുട്ടത്തറ സ്വീവേജ് ഫാമിൽ സർക്കാർ നിർമിച്ച് നൽകുന്ന വീടുകൾക്ക് മുന്നിലാണ് മതസ്പർധ ഉണ്ടാക്കുന്നതരത്തിലുള്ള പോസ്റ്ററുകൾ പതിച്ചത്. ഇത് തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേതുടർന്ന് ജീവനക്കാരൻ പൊലീസിൽ പരാതി നൽകി. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വലിയതുറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പോസ്റ്റർ പതിച്ചത് എസ്.ഡി.പി.െഎ ബീമാപള്ളി ബ്രാഞ്ച് കമ്മിറ്റിയാണെന്ന് തിരിച്ചറിഞ്ഞത്. സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതിനും മതസ്പർധ വളർത്തുന്ന പോസ്റ്റർ പതിച്ചതിനുമാണ് കേസ് എടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.