നീന്തൽ പരിശീലനം സമാപിച്ചു

അഞ്ചൽ: ജനമൈത്രി പൊലീസി​െൻറയും വിവിധ സന്നദ്ധ സംഘടനകളുെടയും സംയുക്താഭിമുഖ്യത്തിൽ പനയഞ്ചേരി ക്ഷേത്രംചിറയിൽ പത്ത് ദിവസമായി തുടർന്ന് വന്ന അവധിക്കാല നീന്തൽപരിശീലനപരിപാടി സമാപിച്ചു. ബി.എസ്.എഫ് നീന്തൽ പരിശീലകനായ ബി. സേതുനാഥി​െൻറ നേതൃത്വത്തിലാണ് പരിശീലനം നടന്നത്. സമാപനദിനത്തിൽ അഗ്നിശമന ഉപകരണങ്ങളുടെ പ്രദർശനവും ബോധവത്കരണവും നടന്നു. സമാപനസമ്മേളനം കരുനാഗപ്പള്ളി അസി. പൊലീസ് കമീഷണർ ബി. വിനോദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എം. മണിക്കുട്ടൻ അധ‍്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു മുരളി, ഗ്രാമപഞ്ചായത്തംഗം സുനിതകുമാരി, ജേക്കബ് ജോർജ്, കെ. അശോക് കുമാർ, മധുസൂദനൻ പിള്ള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.