വെളിയം: ഗ്രാമപഞ്ചായത്തിലെ ഓടനാവട്ടം മേഖലയിൽ കുന്നിടിക്കൽ വ്യാപകമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. വാപ്പാല, ഓടനാവട്ടം, കട്ടയിൽ, ചെറുകരക്കോണം, മുട്ടറ എന്നിവിടങ്ങളിലാണ് കുന്നിടിക്കൽ നടക്കുന്നത്. രാത്രിയും പകലും എക്സ്കവേറ്റർ ഉപയോഗിച്ച് ടിപ്പർലോറികളിലാണ് മണ്ണ് കടത്തുന്നത്. ഓടനാവട്ടം വില്ലേജ് ഓഫിസർ നടപടി സ്വീകരിക്കാത്തതിനാലാണ് മേഖലയിൽ വൻതോതിൽ മണ്ണെടുപ്പ്് നടക്കുന്നത്. പ്രദേശത്തെ കൂറ്റൻകുന്നുകൾ ഒരുദിവസം കൊണ്ട് തന്നെ അപ്രത്യക്ഷമാകുന്ന രീതിയാണ് മണ്ണെടുപ്പ് നടക്കുന്നത്. കൊട്ടാരക്കര തഹസിൽദാറുടെ നേതൃത്വത്തിൽ കുന്നിടിക്കലിനെതിരെ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ടെങ്കിലും ഫലമില്ലാത്ത അവസ്ഥയാണ്. ചില മേഖലയിൽ കുന്നിടിച്ച് വയൽനികത്തലും തകൃതിയായി നടക്കുന്നുണ്ട്. പുരുഷ സ്വയംസഹായസംഘം മൂന്നാംവാർഷികാഘോഷം വെളിയം: പരുത്തിയറ വാർഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കണ്ണോട്ട് പുരുഷസ്വയംസഹായ സംഘത്തിെൻറ മൂന്നാം വാർഷികാഘോഷം നടന്നു. പൊതുസമ്മേളനം എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. സംഘം രക്ഷാധികാരി വെളിയം ഉദയകുമാർ അധ‍്യക്ഷത വഹിച്ചു. യോഗത്തിൽ പ്രാദേശികതലത്തിലെ 20 മഹദ് വ്യക്തികളെ പൊന്നാടയണിയിച്ച് ആദരിച്ചു. വെളിയം ഗ്രാമപഞ്ചായത്തംഗങ്ങളായ എം.എസ്. പീറ്റർ, ഓമനാ ശ്രീധരൻ, മുട്ടറ ബിജു, ടിജോ തോമസ്, വി.എസ്. അനീഷ്, അശോകൻ പുതുവീട്, ദീപാസുരേഷ്, പ്രശോഭ, ഒ. ജോർജ്കുട്ടി, പ്രദീപ് മഞ്ചാടി, ഐൻസ് പാപ്പച്ചൻ എന്നിവർ സംസാരിച്ചു. ശമുവേൽ വേളൂർ സ്വാഗതവും ഉദയകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.